Asianet News MalayalamAsianet News Malayalam

കിടിലൻ ലുക്കിൽ പുത്തന്‍ സ്കോർപ്പിയോ

Mahindra Scorpio Variants Explained
Author
First Published Nov 22, 2017, 9:43 PM IST

ജനപ്രിയ എസ്‍യുവി സ്കോര്‍പ്പിയോയുടെ പുതിയ മോഡലുമായി മഹീന്ദ്ര ആന്‍റ് മഹീന്ദ്ര.  2014ൽ പുറത്തിറങ്ങിയ മൂന്നാം തലമുറയാണ് കിടിലൽ മെയ്ക് ഓവറിൽ എത്തിയിരിക്കുന്നത്. 9.97 ലക്ഷം രൂപ മുതൽ 16.01 ലക്ഷം രൂപ വരെയാണ് പുതിയ സ്കോർപ്പിയോയുടെ എക്സ്ഷോറൂം വില.

കൂടുതല്‍ കരുത്തുള്ള എഞ്ചിനുമായി, ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സ്‌കോര്‍പിയോ വരുന്നത്.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ പുതിയ സ്കോർപ്പിയോ ലഭ്യമാകും. ജീപ്പിനോട് സാമ്യം തോന്നുന്ന  ഗ്രില്ലുകളാണ് വാഹനത്തിന്. കൂടാതെ പുതിയ അ‍‍ഞ്ച് സ്പേക്ക് അലോയി വീല്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡികേറ്റര്‍, മസ്കുലറായ സൈഡ് പ്ലാസ്റ്റിക്ക് ക്ലാഡിങ് തുടങ്ങിയവയുമുണ്ട്.

എൻജിന് കാര്യമായ മാറ്റങ്ങളൊന്നുമില്ല. പക്ഷേ കരുത്ത് ഏകദേശം 20 ബിഎച്ച്പി കൂടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അടിസ്ഥാന വകഭേദമായ  എസ് 3-യില്‍ 2.5 ലീറ്റർ എൻജിനും ബാക്കി വകഭേദങ്ങളിൽ 2.2 ലീറ്റർ  എൻജിനുമാണ് ഉപയോഗിക്കുന്നത്. 2.5 ലീറ്റർ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 1400 മുതൽ 2200 വരെ  ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

എസ് 5, എസ് 7 എന്നിവയില്‍ ഉപയോഗിക്കുന്ന 2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 120 ബിഎച്ച്പി കരുത്തും 1800 മുതൽ 2800 വരെ ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഉയർന്ന വകഭേദങ്ങളിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ എൻജിൻ 3750 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 1500  മുതൽ 2800 വരെ ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കും നൽകുന്നുണ്ട്. ഉയർന്ന വകഭേദങ്ങളിൽ ആറ് സ്പീഡ് ട്രാൻസ് മിഷനും മറ്റുള്ളവയിൽ 5 സ്പീഡ് ട്രാൻസ്മിഷനുമാണ് ഉപയോഗിക്കുക.

വാഹനത്തിന്‍റെ ഉള്ളിലും നിരവധി മാറ്റങ്ങളുണ്ട്. ആറ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിങ്, റെയിന്‍ സെൻസറിങ് വൈപ്പറുകള്‍, വോയിസ് അസിസ്റ്റ് തുടങ്ങിയവയാണ് പ്രത്യേകതകള്‍.

2002 ലാണ് ആദ്യത്തെ സ്കോര്‍പ്പിയോ മോഡല്‍ പുറത്തിറങ്ങുന്നത്.

Follow Us:
Download App:
  • android
  • ios