ഥാറിന്‍റെ പുതുരൂപം 'വാണ്ടര്‍ലസ്റ്റ്' മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അവതരിപ്പിച്ചു. ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര നിരയില്‍ ഥാര്‍ ഡേബ്രേക്ക് എഡിഷന് മുകളിലുള്ള പുതുവാഹനത്തിന്‍റെ അവതരണം.

റിയര്‍ സീറ്റുകളിലേക്ക് എളുപ്പം കടക്കാനുള്ള ഗള്‍വിംഗ് സ്‌റ്റൈല്‍ ഡോറുകളാണ് വാണ്ടര്‍ലസ്റ്റിന്റെ പ്രധാന പ്രത്യേകത. ഹുക്കുകള്‍, സര്‍ക്കുലാര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ 7 സ്ലാറ്റ് ഫ്രണ്ട് ഗ്രില്ല്, സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകള്‍ എന്നിവയുമുണ്ട്. ഇലക്ര്ടിക് ബ്ലൂ മാറ്റ് പെയിന്റ് സ്‌കീം വാഹനത്തെ വേറിട്ടതാക്കുന്നു.

എയര്‍ ഇന്‍ടെയ്ക്കിന് വേണ്ടി സ്‌നോര്‍ക്കല്‍, മാര്‍ക്കര്‍ ലൈറ്റുകളോടെയുള്ള ഹാര്‍ഡ് ടോപ് തുടങ്ങിയവയുമുണ്ട്. സണ്‍റൂഫ്, സ്പാര്‍ക്കോ ഫ്രണ്ട് സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

നിലവിലുള്ള 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 105 ബിഎച്ച്പി കരുത്തും 247 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.