പുത്തന്‍ XUV500മായി മഹീന്ദ്ര

First Published 19, Mar 2018, 5:44 PM IST
Mahindra XUV500 Facelift to be launched in April
Highlights
  • പുത്തന്‍ XUV500മായി മഹീന്ദ്ര
  • ഏപ്രിലില്‍ വിപണിയിലെത്തും

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി XUV500 ന്‍റെ പുതുക്കിയ മോഡല്‍ വരുന്നു. വാഹനം ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്.  പുതുക്കിയ മുന്‍ ബമ്പറും ഹെഡ്‌ലാമ്പും ഗില്ലുകളും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്.

പുത്തന്‍ ഡിസൈനുള്ള ടെയില്‍ഗേറ്റും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ അലോയ് വീല്‍ ഡിസൈനും പരിഷ്‌കരിച്ച ബോഡി ക്ലാഡിംഗും വാഹനത്തിനുണ്ടാകും. കൂടുതല്‍ പ്രീമിയമായിരിക്കും അകത്തളം. ഉയര്‍ന്ന പതിപ്പുകളില്‍ ലെതര്‍ സീറ്റിംഗ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും പ്രതീക്ഷിക്കാം.

170 bhp കരുത്തേകുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവും വാഹനത്തിന്‍റെ ഹൃദയം. ആറ് സ്‍പീഡ് ഗിയര്‍ ബോക്സാവും ട്രാന്‍സ്‍മിഷന്‍. വിലയില്‍ മാറ്റമുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ, ജീപ് കോമ്പസ് എന്നിവരാണ് മുഖ്യ എതിരാളികള്‍

loader