ഒറ്റനോട്ടത്തില്‍ അതൊരു കാറാണെന്നേ തോന്നുകയുള്ളൂ. സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചുനാളായി വൈറലാകുകയാണ് ഈ ചിത്രം. എന്നാല്‍ അത് ഒരു കൂട്ടം മനുഷ്യരാണ്. മനുഷ്യനും വാഹനങ്ങളും തമ്മിലുള്ള അടുപ്പത്തെ പ്രതിനിധാനം ചെയ്യുന്ന ഈ കലാശില്‍പ്പം ഒരുക്കിയത് ഹോണ്ടയാണ്.

ഗുഡ് വുഡ് 2017 സ്പീഡ് ഫെസ്റ്റിവലിലായിരുന്നു ഹോണ്ടയുടെ ഈ അവതരണം. പന്ത്രണ്ടോളം കലാകാരന്മാരാണ് സിവിക് ആര്‍ മോഡല്‍ കാറിന്‍റെ രൂപത്തില്‍ തങ്ങളുടെ ശരീരത്തെ പരുവപ്പെടുത്തിയത്. ഹോണ്ടയുടെ തന്നെ ബൈക്ക് മോഡല്‍ ഫയര്‍ബ്ലേഡിന്‍റെ മനുഷ്യാവതരണവും ഫെസ്റ്റിവലില്‍ നടന്നു.