വടക്കന്‍ കേരളത്തിലെ യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത

First Published 9, Mar 2018, 5:52 PM IST
Mangaluru Kochuveli train
Highlights
  • വടക്കന്‍ കേരളത്തിലെ യാത്രികര്‍ക്കൊരു സന്തോഷ വാര്‍ത്ത
  • മംഗളൂരു - കൊച്ചുവേളി പ്രത്യേക ട്രെയിൻ (06053)
  • ഈ മാസം 23 മുതൽ സര്‍വ്വീസ് ആരംഭിക്കും

മംഗളൂരു - കൊച്ചുവേളി പ്രത്യേക ട്രെയിൻ (06053)ഈ മാസം 23 മുതൽ സർവീസ്​ ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് 23, 30 തീയതികളിൽ വൈകുന്നേരം 6.30ന് പുറപ്പെടുന്ന ​ട്രെയിൻ പിറ്റേന്ന് രാവിലെ 5.10ന് മംഗളൂരുവിലെത്തും.

മാർച്ച്​ 25, ഏപ്രിൽ ഒന്ന് തീയതികളിൽ വൈകുന്നേരം 3.40ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന 06054 നമ്പര്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ അഞ്ചിന് കൊച്ചുവേളിയിലെത്തും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണ്ണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങനൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. എ.സി ടയർ-ഒന്ന്, എ.സി.ത്രീടയർ-രണ്ട്, സ്ലീപ്പർ-ഏഴ്, ജനറൽ-മൂന്ന്, ലഗ്ഗേജ്-രണ്ട് എന്നിങ്ങിനെയാണ് കോച്ചുകൾ.

loader