മഹീന്ദ്രയെ തകർത്ത് വമ്പന്‍ നേട്ടവുമായി മാരുതി
ഏറെക്കാലമായി മഹീന്ദ്ര കൈയടക്കി വെച്ചിരുന്ന യൂട്ടിലിറ്റി വെഹിക്കിള് സെഗ്മെന്റില് വന് കുതിപ്പുമായി മാരുതി. മഹീന്ദ്രയെക്കാൾ 22332 യൂണിറ്റ് അധിക വിൽപ്പനയാണ് മാരുതി നേടിയിരിക്കുന്നത്. 210671 യുണിറ്റാണ് മാരുതിയുടെ വിൽപ്പന. ഈ സാമ്പത്തിക വർഷത്തെ അവസാനമാസങ്ങളിലെ വിൽപ്പന കണക്കുകൾ മാത്രം പുറത്തുവരാനിരിക്കെയാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം.
എർടിഗ , വിറ്റാര ബ്രെസ, പുതിയ എസ് ക്രോസ് തുടങ്ങിയ വാഹനങ്ങളുടെ മികച്ച പ്രകടനമാണ് മാരുതിയെ സെഗ്മെന്റിലെ ഒന്നാമനാക്കിയത്. പുതിയ വാഹനങ്ങളുടെ അഭാവവും നിലവിലുള്ള മോഡലുകള്ക്ക് ജനപ്രിയത കുറഞ്ഞതുമാണ് മഹീന്ദ്രയെ പിന്നോട്ടടിച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മഹീന്ദ്രയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ സാമ്പത്തിക വർഷത്തില്.
