സ്വിഫ്റ്റിന്റെ പുതിയ പതിപ്പിനെ ആധാരമാക്കിയാവും ഡിസയറിനും എന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ഭാഗത്തിന് കാര്യമായി മാറ്റങ്ങളുണ്ടാകും. പുതിയ എല്‍ ഇ ഡി ഹെഡ്, ടെയില്‍ ലാമ്പുകള്‍, പുതിയ ബമ്പര്‍, പുതിയ ഗ്രില്‍ എന്നിവ ഡിസയറിലുണ്ടാകും.

പൂര്‍ണമായും പൊളിച്ചെഴുതിയ അകത്തളത്തിലാവട്ടെ പുത്തന്‍ മോഡലുകളോടു കിടപിടിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം.

നെക്‌സ വഴി വില്‍ക്കുന്ന ഇഗ്നിസ്, ബലേനോ ആര്‍ എസ്, പുതിയ സ്വിഫ്റ്റ് എന്നിവയുടെ അവതരണത്തിന് ശേഷമായിരിക്കും പുതിയ ഡിസയറെത്തുക. എന്നാല്‍ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.