Asianet News MalayalamAsianet News Malayalam

മൈലേജ് വർദ്ധിപ്പിച്ച് പുതിയ എസ് ക്രോസ്

Maruti S Cross facelift variants explained
Author
First Published Sep 27, 2017, 5:25 PM IST

മാരുതി സുസുക്കിയുടെ പ്രീമിയം എസ്‌യുവി എസ്ക്രോസിന്റെ പുതിയ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു. മാരുതി സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി പ്രകാരം മൈലേജ് വർദ്ധിപ്പിച്ചെത്തുന്ന പുതിയ എസ് ക്രോസ്  ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് അടുത്ത മാസം സെപ്‍തംബര്‍ 28-ന് ഔദ്യോഗികമായി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി 11000 രൂപ അഡ്വാന്‍സ് നല്‍കി ഇപ്പോള്‍ പുതിയ എസ്-ക്രോസ് ബുക്ക് ചെയ്യാം.

പ്രീമീയം വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കുകയാണ് പുത്തന്‍ എസ് ക്രോസിലൂടെ മാരുതി ലക്ഷ്യമിടുന്നത്. സ്മാര്‍ട്ട് ഹൈബ്രിഡ് എന്‍ജിനൊപ്പം പ്രധാനമായും പുറത്തെ ആഢംബരത്തിലാണ് എസ്-ക്രോസിലെ മാറ്റങ്ങള്‍.  തികച്ചും പുതുമയുള്ളതാണ് രൂപകൽപ്പന. കൊത്തിയെടുത്ത ഹുഡ് ഡിസൈൻ, ആകർഷക ഹെഡ് ലാംപ്, ഡേലൈറ്റ് റണ്ണിങ് ലാംപ്(ഡി ആർ എൽ) സഹിതമുള്ള എൽ ഇ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, മസ്കുലറായ ബോണറ്റും പുതിയ ബംബറ്റുമാണ് മുൻ ഭാഗത്തെ പ്രത്യേകതകൾ. എൽഇഡി കോംപിനേഷനോടു കൂടിയ ടെയിൽ ലാമ്പാണ് പിന്നിൽ.

ക്രോം ആവരണത്തില്‍ പുതുക്കിപ്പണിത റേഡിയേറ്റര്‍ ഗ്രില്‍ വാഹനത്തിന് മാസീവ് രൂപം നല്‍കും. എല്‍ഇഡി ഹെഡ്ലാംമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബംമ്പര്‍, റിയര്‍ ബംമ്പര്‍ എന്നിവയിലെല്ലാം മാറ്റങ്ങളുണ്ട്. ഇന്‍റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ആഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവറ്റിയുള്ളതാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം.

215 / 60 ആർ 16 ഇഞ്ച് ടു ടോൺ മെഷീൻ ഫിനിഷ്‍ഡ് അലോയ് വീലുകളുമുണ്ട് പുതിയ എസ് ക്രോസിൽ. ഇത് വാഹനത്തിന്‍റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. ഉൾഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍, ക്രോം ഫിനിഷുകൾ, സാറ്റിൻ ക്രോം അക്സന്റ് ഫിനിഷോടെയുള്ള അകത്തളത്തിൽ സോഫ്റ്റ് ടച് ഡാഷ്ബോഡ്, ഏകോപനമുള്ള സീറ്റ് ഫാബ്രിക് ഡിസൈൻ എന്നിവയുമുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഇന്റ്യൂസീവ് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും കാറിലുണ്ട്.

ഒറ്റ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമേ പുതിയ എസ്-ക്രേസ് ലഭ്യമാകുകയുള്ളൂ. 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDis 200 എസ്എച്ച്‌വിഎസ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. 4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഐഡ്ൽ സ്റ്റോപ് സ്റ്റാർട്, ടോർക് അസിസ്റ്റ്, ബ്രേക്ക് എനർജി റീജനറേഷൻ സിസ്റ്റം, ഗീയർ ഷീഫ്റ്റ് ഇൻഡിക്കേറ്റർ തുടങ്ങിയവയും പുതിയ എസ് ക്രോസിലുണ്ട്. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ വകഭേദങ്ങളിലാണു പുതിയ എസ് ക്രോസ് എത്തുക.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം തുടങ്ങി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും. പഴയ എ‍ഡിഷനിലുള്ള അർബൻ ബ്ലൂ നിറത്തിന് പകരം നെക്സ ബ്ലൂ നിറമായിരിക്കും ഉണ്ടാകുക.  നെക്‌സ ബ്ലൂ, പേള്‍ ആര്‍ക്ടിക്, കഫീന്‍ ബ്രൗണ്‍, പ്രീമിയം സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് എസ്-ക്രോസ് വിപണിയിലെത്തുക.  റെനൊ ഡസ്റ്റർ, ഹ്യുണ്ടേയ് ക്രേറ്റ, നിസാൻ ടെറാനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. ഏകദേശം 8.5 ലക്ഷം രൂപ മുതല്‍ 12 ലക്ഷം വരെയാകും വാഹനത്തിന്‍റെ വിപണി വില. 2013ലാണ് സുസുക്കി എസ്എക്‌സ് 4 ക്രോസായി യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് 2015 ലാണ് കാര്‍ ഇന്ത്യയിലെത്തുന്നത്.

Follow Us:
Download App:
  • android
  • ios