മാരുതി സുസുക്കി കാറുകൾ തിരിച്ച് വിളിക്കുന്നു 52,686 സ്വിഫ്റ്റും ബലീനോയുമാണ് തിരിച്ച് വിളിക്കുന്നത് ബ്രേക്കിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

മാരുതി സുസുക്കി കാറുകൾ തിരിച്ച് വിളിക്കുന്നു. 52,686 സ്വിഫ്റ്റും ബലീനോയുമാണ് തിരിച്ച് വിളിക്കുന്നത്. ബ്രേക്കിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. 2017 ഡിസംബർ ഒന്നിനും 2018 മാർച്ച് 16 നും ഇടയിൽ നിർമിച്ച സ്വിഫ്റ്റും ബലീനോയുമാണ് തിരിച്ച് വിളിക്കുന്നത്.

വാഹന ഉടമകള്‍ സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെട്ട് കേടുപാട് വന്ന കാറുകള്‍ മാറ്റി വാങ്ങേണ്ടതാണ്. കമ്പനി സൗജന്യമായി ഇവ മാറ്റി നല്‍കുന്നതാണ്. ഡ‍ല്‍ഹി ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റിന്റെ പരിഷ്കകരിച്ച പതിപ്പ് പുറത്തിറക്കിയത്. 2005ലാണ് ആദ്യമായി സ്വിഫ്റ്റ് ഇന്ത്യയില്‍ നിരത്തിലറങ്ങിയത്.