Asianet News MalayalamAsianet News Malayalam

മൈലേജ് കൂട്ടി, രൂപം മാറ്റി പുത്തന്‍ എസ് ക്രോസ് വരുന്നു

Maruti Suzuki S Cross Facelift spotted testing in India Launch expected this festive season
Author
First Published Jul 25, 2017, 12:56 PM IST

മാരുതി സുസുക്കിയുടെ ചെറു എസ്‌യുവി എസ് ക്രോസിന്റെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. മൈലേജുള്‍പ്പെടെ കൂട്ടി അടിമുടി മാറ്റങ്ങളോടെയാണ് വാഹനം എത്തുന്നത്. കൂടുതല്‍ സ്‌റ്റൈലന്‍ ലുക്കിലായിരിക്കും പുതിയ എസ് ക്രോസ് എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെര്‍ട്ടിക്കല്‍ ക്രോമുകളുള്ള ഗ്രില്‍, പുതിയ ഹെഡ്‌ലാംപ്, മസ്‌കുലറായ ബോണറ്റ്, പുതിയ ബംബറുകള്‍ തുടങ്ങിയയാണ് ശ്രദ്ധേയമായ മാറ്റങ്ങള്‍. ഉള്‍ഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ തുടങ്ങി പുതിയ ധാരാളം ഫീച്ചറുകളുണ്ടാകും. കൂടാതെ ഈ സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയിലേക്കും വാഹനത്തെ മാറ്റിയൊരുക്കുന്നുണ്ട്.ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 1.3 ലിറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളാണ് എസ് ക്രോസിനുള്ളത്. ഇതുകൂടാതെ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പുതിയ എസ് ക്രോസിലുണ്ടാകും.

2013ലാണ് സുസുക്കി എസ്എക്‌സ് 4 ക്രോസായി യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് 2015 ലാണ് കാര്‍ ഇന്ത്യയിലെത്തുന്നത്. ഡീസല്‍ മോഡലുകള്‍ മാത്രമായിരുന്നു ആദ്യ തലമുറ എസ് ക്രോസിനുണ്ടായിരുന്നതെങ്കില്‍ പുതിയതിന്  പെട്രോള്‍ എന്‍ജിനുമുണ്ടാകും. യൂറോപ്യന്‍ വിപണിയിലുള്ള പുതിയ 1.4 ലീറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഇന്ത്യയിലെത്തുക. ഒപ്പം നിലവിലുള്ള 1.6 മള്‍ട്ടി ജെറ്റ് എന്‍ജിനുമുണ്ടാകും.

മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വില്‍പ്പനയ്‌ക്കെത്തിയ ആദ്യ വാഹനം എസ്‌ക്രോസിന്റെ രണ്ടാം തലമുറയാണ് ഉടന്‍ വിപണിയിലെത്തുക. യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങിയ വാഹനത്തിന് അതേ ഡിസൈനില്‍ തന്നെയാകും ഇന്ത്യയിലെത്തുക.

റെനൊ ഡസ്റ്റര്‍, ഹ്യുണ്ടേയ് ക്രേറ്റ, നിസാന്‍ ടെറാനോ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന പുതിയ എസ് ക്രോസിന്റെ വില എട്ടു ലക്ഷം മുതല്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Follow Us:
Download App:
  • android
  • ios