ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ ഡിസംബര്‍ മാസത്തിലും വന്‍കുതിപ്പ്. കമ്പനിയുടെ മൊത്തം വില്‍പ്പന 10.3 ശതമാനം ഉയര്‍ന്ന് 1,30,066 യൂണിറ്റുകളായി. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ എന്നിവയുടെ വില്‍പ്പനിയിലാണ് വന്‍വര്‍ദ്ധനവ്. ഈ മൂന്നു വാഹനങ്ങള്‍ അടങ്ങുന്ന വിഭാഗത്തില്‍ 23.3 ശതമാനമാണ് മാരുതിയുടെ വളര്‍ച്ച. 53,336 വാഹനങ്ങള്‍ ഈ വിഭാഗത്തില്‍ മാത്രം വിറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2016 ഡിസംബറില്‍ മൊത്തം 1,17,908 കാറുകളായിരുന്നു വിറ്റഴിച്ചത്. ആഭ്യന്തര വില്‍പ്പന 12.1 ശതമാനം ഉയര്‍ന്ന് 1,19,286 ആയി. എന്നാല്‍ കയറ്റുമതി 6.2 ശതമാനം താഴ്ന്ന് 10,780 യൂണിറ്റുകളായി കുറഞ്ഞുവെന്നതും ശ്രദ്ധേയമാണ്.