മാരുതി സുസുക്കിക്ക് 2017- 2018 സാമ്പത്തിക വര്‍ഷത്തില്‍ മിന്നുന്ന നേട്ടം
രാജ്യത്തെ ജനപ്രിയ വാഹന നിര്മ്മാതാക്കളില് പ്രമുഖരായ മാരുതി സുസുക്കിക്ക് 2017- 2018 സാമ്പത്തിക വര്ഷത്തില് മിന്നുന്ന നേട്ടം. 16,53,500 കാറുകളാണു മാരുതി സുസുക്കി 2017 — 18ൽ വിറ്റത്. മുൻവർഷത്തെക്കാളും 13.8% വളർച്ച. 2016 — 17ൽ കൈവരിച്ച മൊത്തം വിൽപ്പനയായ 14,43,641 യൂണിറ്റെന്ന റെക്കോഡാണ് മാരുതി മറികടന്നത്.
മാരുതി സുസുക്കിയുടെ മാത്രം വിൽപ്പന 16.50 ലക്ഷം യൂണിറ്റ് പിന്നിട്ട സാഹചര്യത്തിൽ 2017 — 18ൽ ഇന്ത്യൻ യാത്രാവാഹന വിഭാഗത്തിലെ മൊത്തം വിൽപ്പന 32 — 33 ലക്ഷം യൂണിറ്റാവുമെന്നാണു വാഹനവിപണി കരുതുന്നത്. രണ്ടു വർഷത്തിനകം ഇന്ത്യയിലെ മൊത്തം വിൽപ്പന 20 ലക്ഷത്തിലെത്തിക്കാനാണു മാരുതിയുടെ ലക്ഷ്യം.
