നിലവിൽ മിനി എസ്‌യുവികൾ വിപണിയിൽ തരംഗം സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. വിപണിയും പ്രതീക്ഷിച്ചിരിക്കുന്ന ഇഗ്നിസ് 2016 ഓട്ടോഎക്സ്പോയിലെ മുഖ്യാകർഷണങ്ങളിൽ ഒന്നായിരുന്നു. ഇഗ്നിസിന്റെ വരവോടെ ചെറു എസ്‌യുവി സെഗ്മെന്റിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാരുതി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി റിറ്റ്സിന്റെ വില്പനയില്‍ വൻ ഇടിവാണ് നേരിട്ടത്. ഓക്ടോബറില്‍ റിറ്റ്സിന്റെ വെറും അഞ്ച് യൂണിറ്റുകൾ മാത്രമാണ് മാരുതിക്ക് വിറ്റഴിക്കാനായത്. ഇന്ത്യൻ വിപണിയിൽ അത്യാവശ്യം ജനപ്രീതി നേടാൻ കഴിഞ്ഞുവെങ്കിലും റിറ്റ്സിന്റെ പുതുക്കിയ പതിപ്പുകളെയൊന്നും ഇതുവരെ ഇറക്കിയിട്ടില്ല.

റിറ്റ്സ് പിന്‍വലിക്കുന്ന വിവരം മാരുതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്.

പെട്രോൾ, ഡീസൽ വകഭേദങ്ങളിലാണ് ഇഗ്നിസ് വിപണിയിലെത്തുന്നത്. 4.31ലക്ഷം മുതൽ 6.58 ലക്ഷം വരെയായിരുന്നു റിറ്റ്സിന്റെ ദില്ലി എക്സ്ഷോറൂം വില. ഇതേ വിലനിരക്കിലായിരിക്കും ഇഗ്നിസും എത്തുക.

മഹീന്ദ്ര കെയുവി100 ആയിരിക്കും വിപണിയില്‍ ഇഗ്നിസിന്റെ മുഖ്യ എതിരാളി. വിപണിയിലിറങ്ങാനിരിക്കുന്ന ഷവർലെ ബീറ്റ് ആക്ടീവുമായും ഇഗ്നിസിന് പൊരുതേണ്ടി വരും.