പോളോയ്ക്ക് മുന്നില്‍ കാലിടറി സ്വിഫ്റ്റ്
ന്യൂയോര്ക്ക് ഓട്ടോ ഷോയില് ലോക കാര് പുരസ്കാരങ്ങള് പ്രഖ്യാപിച്ചപ്പോള് ഏറെ പ്രതീക്ഷിച്ച ലോക അര്ബന് കാര് കിരീടം മാരുതി സുസുക്കിയുടെ പുത്തന് സ്വിഫ്റ്റിന് നഷ്ടമായി. പുതുതലമുറ പോളോയാണ് ലോക അര്ബന് കാറായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്വിഫ്റ്റിനൊപ്പം ഫോര്ഡ് ഫിയസ്റ്റയും ശക്തമായ മത്സരമാണ് ഈ വിഭാഗത്തില് കാഴ്ച വച്ചത്.
വോള്വോ XC60 നാണ് ലോക കാര് കിരീടം. റേഞ്ച് റോവര് വെലാര്, മാസ്ദ CX-5 മോഡലുകള്ക്ക് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്ന വിഭാഗമാണിത്. റേഞ്ച് റോവല് വെലാറിനാണ് ലോക കാര് ഡിസൈന് പുരസ്കാരം. ലെക്സസ് LC 500, വോള്വോ XC60 എന്നിവരെ പിന്തള്ളിയാണ് ലാന്ഡ് റോവറിന്റെ നേട്ടം.
ബിഎംഡബ്ല്യു 530e ഐപെര്ഫോര്മന്സ്, ക്രൈസ്ലര് പസിഫിക്ക ഹൈബ്രിഡ് മോഡലുകളെ പിന്തള്ളി ലോകത്തില് ഏറ്റവുമധികം വില്ക്കപ്പെടുന്ന വൈദ്യുത വാഹനം കൂടിയായ നിസാന് ലീഫാണ് ലോക ഹരിത കാര് പട്ടം നേടിയത്.
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ പെര്ഫോര്മന്സ് കാര് പുരസ്കാരം ബിഎംഡബ്ല്യു M5 സ്വന്തമാക്കി. ഹോണ്ട സിവിക് ടൈപര് R, ലെക്സസ് LC 500 മോഡലുകള് ഈ വിഭാഗത്തില് കനത്തപോരാട്ടമാണഅ കാഴ്ച വച്ചത്. ആഡംബര ശ്രേണിയില് ഔഡി A8 ലോക ആഡംബര കാറായി തെരെഞ്ഞെടുക്കപ്പെട്ടു. മത്സരഫലത്തിൽ അത്യാധുനിക നൂതന സാങ്കേതികത ഔഡി A8 ന് മുതല്ക്കൂട്ടായത്.
