2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രേസയെ വിപണിയിലെത്തിക്കുന്നത്. അന്നുമുതല്‍ ജനപ്രിയ വാഹനാമായി മാറാന്‍ വിറ്റാരെക്ക് കഴിഞ്ഞു. നാലു മീറ്ററില്‍ താഴെ നീളമുള്ള സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ച ആദ്യ മോഡലാണു വിറ്റാര ബ്രേസ. ഇതു രണ്ടാം തവണയാണ് വിറ്റാര ബ്രെസയുടെ പ്രതിമാസ വില്‍പ്പന 10,000 പിന്നിടുന്നത്. കഴിഞ്ഞ ജൂലൈയില്‍ 10,232 യൂണിറ്റിന്റെ വില്‍പ്പനയാണ് നേടിയത്. ഒക്ടോബറില്‍ത്തന്നെ വിറ്റാര ബ്രേസയുടെ മൊത്തം വില്‍പ്പന 60,000 യൂണിറ്റ് പിന്നിട്ടിരുന്നു. ഇതോടെ വര്‍ഷാവസാനമാകുമ്പോഴേക്ക് ആദ്യ ലക്ഷം തികയ്ക്കുമെന്നും കരുതുന്നു.

വാഹനത്തിലെ 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനു പരമാവധി 89 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

ആവശ്യക്കാരേറിയതോടെ വിറ്റാര ബ്രേസയുടെ ചില വകഭേദങ്ങള്‍ ലഭിക്കാന്‍ ആറു മുതല്‍ പത്തുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ചില മോഡലുകളുടെ ഉല്‍പ്പാദനം പുനഃക്രമീകരിച്ച് കൂടുതല്‍ വിറ്റാര ബ്രേസ നിര്‍മിക്കാനുള്ള ശ്രമത്തിലാണു കമ്പനിയെന്നാണ് റിപ്പോര്‍ട്ടുകള്‍.