പരീക്ഷണയോട്ടം നടത്തുന്ന വിറ്റാരയുടെ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കിയുടെ വിറ്റാര ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് പുതുതലമുറ സുസൂക്കി വിറ്റാര അണിനിരക്കുന്നത്. 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള എസ്‌യുവിയാണ് പരീക്ഷണയോട്ടം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് വിറ്റാര എസ്‌യുവി യൂറോപ്യന്‍ വിപണിയില്‍ എത്തുന്നത്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് വിറ്റാര എസ്‌യുവിയുടെ ട്രാന്‍സ്മിഷന്‍. വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില പത്തു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.