മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ വരുന്നു അള്‍ട്ടോയ്ക്കും വാഗണ്‍ ആറിനും ഇടയിലുള്ള മോഡല്‍ 2020- ഓടെ വിപണിയില്‍ എത്തും

രാജ്യത്തെ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിയുടെ പുതിയ ചെറുകാര്‍ വരുന്നതായി റിപ്പോര്‍ട്ട്. അള്‍ട്ടോയ്ക്കും വാഗണ്‍ ആറിനും ഇടയിലുള്ള പുതിയ മോഡല്‍ 2020- ഓടെ വിപണിയില്‍ എത്തുമെന്നാണ് വാര്‍ത്തകള്‍.

'വൈ 1 കെ' എന്ന കോഡ് നാമത്തില്‍ വികസിപ്പിക്കുന്ന കാറിന്‍റെ ഹൃദയം 800 - 1,000 സിസി ശേഷിയുള്ള പെട്രോള്‍ എന്‍ജിന്‍ ആകും. വരാനിരിക്കുന്ന പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കൈവരിച്ച മോഡലായിരിക്കും ഇത്.