ബ്രെസയുടെ വില്‍പ്പനവേഗം കണ്ട് അന്തംവിട്ട് മാരുതിയും വാഹനലോകവും
മാരുതി സുസുക്കിയുടെ എസ്യുവി വിറ്റാര ബ്രെസയ്ക്ക് റെക്കോഡ് വില്പ്പന. ബ്രെസയുടെ മൂന്ന് ലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റത്. വിപണിയിലെത്തി 28 മാസങ്ങള്ക്കുള്ളിലാണ് ഈ നേട്ടം. ടാറ്റ നെക്സോണ്, ഫോര്ഡ് എക്കോസ്പോര്ട്ട് എന്നിവയോട് മത്സരിച്ചാണ് ബ്രെസയുടെ ഈ നേട്ടമെന്നും എസ്യുവികളില് ഇത്ര വേഗത്തില് മൂന്ന് ലക്ഷം യൂണിറ്റ് പിന്നിടുന്ന ആദ്യ മോഡലാണ് ബ്രെസയെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു മാസത്തെ ബ്രെസയുടെ വില്പ്പന 2017ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തോളം വര്ധിച്ചു. ഇക്കാലയളവില് ശരാശരി 12,600 യൂണിറ്റുകള് ഒരോ മാസവും കമ്പനി വിറ്റഴിച്ചു. 2018 മേയില് ബ്രെസയുടെ ഓട്ടോ ഗിയര് ഷിഫ്റ്റ് മോഡലും മാരുതി വിപണിയിലെത്തിച്ചിരുന്നു.
