Asianet News MalayalamAsianet News Malayalam

മെഴ്‍സിഡസ് ബെന്‍സ് CLS ഇന്ത്യയിലെത്തി

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സിന്‍റെ  CLS കൂപ്പെയുടെ മൂന്നാംതലമുറ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ആഢംബരം തുളുമ്പുന്ന പുതിയ നാലു ഡോറിലാണ് കൂപ്പെ എത്തുന്നത്. ഇന്ത്യയില്‍ മെര്‍സിഡീസ് കൊണ്ടുവരുന്ന ഏക നാലു ഡോര്‍ കൂപ്പെ മോഡലാണ് CLS ക്ലാസ്.
 

Mercedes Benz CLS Launched In India First Look
Author
Mumbai, First Published Nov 18, 2018, 7:49 PM IST

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സിന്‍റെ  CLS കൂപ്പെയുടെ മൂന്നാംതലമുറ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ആഢംബരം തുളുമ്പുന്ന പുതിയ നാലു ഡോറിലാണ് കൂപ്പെ എത്തുന്നത്. ഇന്ത്യയില്‍ മെര്‍സിഡീസ് കൊണ്ടുവരുന്ന ഏക നാലു ഡോര്‍ കൂപ്പെ മോഡലാണ് CLS ക്ലാസ്.

ക്ലാസിക്, സ്‌പോര്‍ട്, പ്രൊഗ്രസ്സീവ് എന്നിങ്ങനെ മൂന്നു മോഡുകള്‍ ഡിജിറ്റല്‍ കോക്പിറ്റില്‍ തിരഞ്ഞെടുക്കാം.  കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, രണ്ടു വലിയ സ്‌ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ തുടങ്ങിയവയൊക്കെ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. 12.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണയുണ്ട്. 13 ഹൈ പെര്‍ഫോര്‍മന്‍സ് ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനവും മോഡലിന്റെ സവിശേഷതയാണ്.

2.0 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം.  പരമാവധി 245 bhp കരുത്തും 500 Nm torque ഉം ഈ എഞ്ചിന് സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വാഹനത്തിനു വെറും 6.2 സെക്കന്‍ഡുകള്‍ മാത്രം മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് CLS ന്റെ പരമാവധി വേഗം.  84.7 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ വില. 

Follow Us:
Download App:
  • android
  • ios