Asianet News MalayalamAsianet News Malayalam

ബെന്‍സ് വി ക്ലാസ് ഇന്ത്യയിലെത്തി

ബെൻസി​​ന്‍റെ ആഡംബര എംപിവി  വി ക്ലാസ്​ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയിൽ ബെൻസ്​ പുറത്തിറക്കുന്ന മൂന്നാമത്തെ എം പി വിയും 2019 ല്‍ ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ്​ മോഡലുമാണ് വി ക്ലാസ്​.  68.40 ലക്ഷം മുതല്‍ 81.90 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില. 

Mercedes Benz V Class Launched
Author
Mumbai, First Published Jan 25, 2019, 6:55 PM IST

ബെൻസി​​ന്‍റെ ആഡംബര എംപിവി  വി ക്ലാസ്​ ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയിൽ ബെൻസ്​ പുറത്തിറക്കുന്ന മൂന്നാമത്തെ എം പി വിയും 2019 ല്‍ ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ്​ മോഡലുമാണ് വി ക്ലാസ്​.  68.40 ലക്ഷം മുതല്‍ 81.90 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില. 

ഇലക്​​ട്രിക്​ സ്ലൈഡിങ്​ ഡോർ, തെർമോട്രോണിക്​ ക്ലൈമറ്റ്​ കൺട്രോൾ സിസ്​റ്റം, കമാൻറുകൾക്കനുസരിച്ച്​ പ്രവർത്തിക്കുന്ന ഇൻഫോടെയിൻമെന്‍റ്​ സിസ്​റ്റം തുടങ്ങി പൂർണമായും ആഡംബര സൗകര്യങ്ങൾ ഉൾ​ക്കൊള്ളിച്ചാണ്​ വി-ക്ലാസ്​ ഇന്ത്യൻ വിപണിയിലെത്തുക. സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്. ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്. ആദ്യഘട്ടത്തില്‍ വി-ക്ലാസ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. 

2.2ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനി​​െൻറ കരുത്തിലാവും വി-ക്ലാസ്​ ഇന്ത്യൻ വിപണിയിലേക്ക്​ എത്തുക. ബി.എസ്​ 6 നിലവാരം പാലിക്കുന്നതാവും എൻജിൻ. 161 ബി.എച്ച്​.പി കരുത്തും 380 എൻ.എം ടോർക്കും എൻജിനിൽ നിന്ന്​ ലഭിക്കും. ഏഴ്​ സ്​പീഡ്​ ഓട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ. 
 

Follow Us:
Download App:
  • android
  • ios