ബ്രേക്കു നഷ്‍ടപ്പെട്ട കാര്‍ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞത് ഒരു മണിക്കൂര്‍

ബ്രേക്കു നഷ്‍ടപ്പെട്ട കാറുമായി ഒരു ഡ്രൈവര്‍ 120 കിലോമീറ്റർ വേഗത്തിൽ പാഞ്ഞത് ഒരു മണിക്കൂറോളം. കേള്‍ക്കുമ്പോള്‍ ഞെട്ടിയോ? സിനിമയിലല്ല സംഭവം. കഴിഞ്ഞ ദിവസം ചൈനയിലെ ഹെനൻ പ്രാവശ്യയില്‍ നടന്ന സംഭവമാണിത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

മെഴ്‍സിഡസ് ബെന്‍സാണ് അപകടത്തില്‍പ്പെട്ടത്. ക്രൂസ് കൺട്രോളിലായിരുന്ന വാഹനം മാനുവലാക്കാൻ ശ്രമിച്ചപ്പോഴാണ് ബ്രേക്ക് നഷ്‍മായ കാര്യം അറിയുന്നത്. ഉടന്‍ ഡ്രൈവർ പൊലീസിനെ വിവരം അറിയിച്ചു. 120 കിലോമീറ്റര്‍ സ്പ‍ീഡില്‍ കുതിച്ചു പാഞ്ഞ വാഹനത്തിന് സുഗമാമായി കടന്നുപോകാൻ പൊലീസ് വഴിയൊരുക്കി. ഇങ്ങനെ ഏകദേശം 100 കിലോമീറ്ററോളം ദൂരം ഒരുമണിക്കൂര്‍ കൊണ്ട് കാർ ഓടി.

തുടര്‍ന്ന് ബെൻസ് സർവീസ് സെന്ററില്‍ നിന്നും ആളുകളെ ഏകദേശം ഒരു മണിക്കൂറിലധികം നേരത്തെ ശ്രമങ്ങള്‍ക്കു ശേഷമാണ് കാർ നിർത്തിയത്. വാഹനത്തിന്റെ ഡ്രൈവറുടെ മനസാന്നിധ്യവും പൊലീസിന്റെ സഹായവുമാണ് അപകടം ഒഴിവാക്കിയതെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറ്‍ കുതിച്ചു പാഞ്ഞ പ്രദേശങ്ങളിലെ ഒരു ടോൾ ബൂത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.