Asianet News MalayalamAsianet News Malayalam

എതിരാളികളുടെ ചങ്കിടിപ്പേറി; മോഹവിലയില്‍ ചൈനീസ് എസ്‍യുവികള്‍ ഉടനെത്തും

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. എംജിയില്‍നിന്ന് ആദ്യമെത്തുന്നത് ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ്. തൊട്ടുപിന്നാലെ രണ്ടാമതായി സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി.യും നിരത്തിലെത്തിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
 

MG motors enters to India follow up
Author
Delhi, First Published Oct 16, 2018, 10:00 PM IST

ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഇന്ത്യന്‍ വിപണി പ്രവേശനത്തെക്കുറിച്ച് ഏറെക്കാലമായി കേട്ടു തുടങ്ങിയിട്ട്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് എംജി. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയിലെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നു. എംജിയില്‍നിന്ന് ആദ്യമെത്തുന്നത് ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ്. തൊട്ടുപിന്നാലെ രണ്ടാമതായി സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി.യും നിരത്തിലെത്തിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രം കമ്പനി ഏറ്റെടുത്തത് അടുത്തകാലത്താണ്.

സൂചനകള്‍ പ്രകാരം അരങ്ങേറ്റം കുറിക്കുന്ന ആദ്യ എം ജി എസ്‍യുവി ഹ്യുണ്ടായ് ക്രെറ്റയെക്കാള്‍ വലുതായിരിക്കും. ജീപ്പ് കോംപസ്, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയ്ക്കും എംജിയുടെ പിന്നിലായിരിക്കും സ്ഥാനം. നിലവില്‍ എസ്.യു.വികളില്‍ വമ്പന്‍മാരായ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനും ആദ്യ എസ്.യു.വിയിലൂടെ എംജിക്ക് സാധിക്കും. രൂപത്തിലും കരുത്തിലും ഇവരോട് കിടപിടിക്കാവുന്ന ഒരു മോഡലായിരിക്കും എംജിയില്‍ നിന്നെത്തുകയെന്നാണ് സൂചന. 

ഗുജറാത്തിലെ ഹലോല്‍ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങുന്ന വാഹനങ്ങല്‍ മത്സരം കണക്കിലെടുത്ത് ബജറ്റ് വിലയിലാകും എത്തുക. കുറഞ്ഞ വിലയിൽ കിടിലൻ സ്റ്റൈലുമായി എത്തുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ എംജി ആരംഭിച്ചു. അടുത്ത വർഷം പകുതിയിൽ വാഹനം നിരത്തിലെത്തും. എംജി മോട്ടോറിന്റെ ഉടമസ്ഥരായി സായിക്കിന്റെ ബവ്ജാൻ 530 നോട് സാമ്യമുള്ള എസ്‌യുവിയാണ് പരീക്ഷണയോട്ടം നടത്തുന്നത്. കഴിഞ്ഞ മാർച്ചിലാണ് ചൈനീസ് വിപണിയില്‍ ഈ എസ്‌യുവി പുറത്തിറങ്ങിയത്. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവുമുണ്ട്. ഇന്ത്യയ്ക്ക് ചേരുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്നുമാണ് അനൗദ്യോഗിക വിവരങ്ങൾ. എസ്‌യുവികൾക്ക് ചേർന്ന ബോൾഡായ ഡിസൈൻ. വലിയ ഗ്രിൽ, ഹൈമൗണ്ടഡ് ഡേറ്റം റണ്ണിങ് ലാംപ്, സ്‌ലെൻഡർ എൽഇഡി ഹെഡ്‌ലാംപ്. മസ്കുലറായ ബോഡിലൈനുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ഔഡിയുടെ എൽഇഡി ടെയിൽ ലാംപിനോട് സമാനമായ ലാംപുകൾ. ഇന്ത്യയിലെത്തുമ്പോൾ ഗ്രില്ലുകൾക്കും മുൻബമ്പറിലും മാറ്റങ്ങൾ വന്നേക്കാം. സ്റ്റൈലൻ ഡ്യുവൽ കളർ, ഗ്രാഫിക്സുകളിലും ലഭിക്കും.

ചൈനയിൽ 1.8 ലീറ്റർ, 1.5 ലീറ്റർ എന്നീ രണ്ട് പെട്രോൾ എൻജിനുകളുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ഫീയറ്റിന്റെ 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ മോഡലിലും എസ്‌യു‌വി ലഭിക്കും. സായിക്ക്, ജനറൽ മോട്ടോഴ്സിൽ നിന്നു സ്വന്തമാക്കിയ ഹലോൾ നിർമാണ ശാലയില്‍ നിന്നും വാഹനങ്ങൾ നിർമിച്ച് പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി.

പ്രീമിയം നിലവാരത്തിലുള്ളതായിരിക്കും എസ്.യു.വിയുടെ ഇന്റീരിയര്‍. മള്‍ട്ടിപ്പിള്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ടാകും. അടുത്ത വര്‍ഷം തുടക്കത്തില്‍ ഇവിടെ അരങ്ങേറ്റം കുറിക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്തുടനീളം 45 ഡീലര്‍ഷിപ്പും 100 ടച്ച് പോയന്റ്സും തുറക്കുമെന്ന് എംജി മോട്ടോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

രൂപകൽപനയിലും സാങ്കേതികതയിലും ഒപ്പം വിലയിലും എതിരാളികൾക്ക് പേടി സ്വപ്നമാകും എം ജിയുടെ മോഡലുകളെന്നാണ് ഇന്ത്യന്‍ വാഹനലോകത്തെ പ്രതീക്ഷകള്‍. രൂപകൽപന ബ്രിട്ടനിലും ഉത്പാദനം പൂർണമായി ഇന്ത്യയിലുമായിട്ടാണ് എംജി മോട്ടോഴ്സ് പ്രവർത്തനം ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം എംജിയുടെ വരവോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.
 

Follow Us:
Download App:
  • android
  • ios