
5 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടു കൂടിയ 3.2ലിറ്റർ എൻജിന്‍, ഓഫ് റോഡിംഗ് ശേഷിയോടൊപ്പം 2 വീൽ ഡ്രൈവ് ഹൈ(2എച്ച്), 4 വീൽ ഡ്രൈവ് ഹൈ(4എച്ച്), 4 വീൽ ഡ്രൈവ് ഹൈ വിത്ത് ലോക്ക്ഡ് സെന്റർ ഡിഫ്രെൻഷ്യൽ (4എച്ച്എൽസി), 4 വീൽ ഡ്രൈവ് ലോ എന്നിങ്ങനെ നാല് വ്യത്യസ്ത ഡ്രൈവ് മോഡുകളും മൊണ്ടേരോയെ വ്യത്യസ്തമാക്കുന്നു.
പഴയ മോണ്ടേരോയിൽ നിന്നും ഏറെ വ്യത്യസ്തമാണ് പുത്തന്‍ ഡിസൈൻ. ക്യാമറയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഹൈ ബീം ഫംങ്ഷനോടുകൂടിയ പുതുക്കിയ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പുകൾ, പുതിയ ബംബർ തുടങ്ങി പുതുമ നിറഞ്ഞ ഡിസൈന്‍. ടേൺ ഇന്റിക്കേറ്റർ ഉൾപ്പെടുത്തിയ ഒആർവിഎംമുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയ്ക്കൊപ്പം മസിലൻ ആകാരഭംഗിയും.

പനരോമിക് സൺറൂഫ്, 860 വാട്ട്, 12 സ്പീക്കർ എൻടെർടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയവയാണ് ഇന്‍റീരിയറിലെ സവിശേഷതകൾ. രാത്രിക്കാല ഡ്രൈവിംഗ് സുഖകരമാക്കാൻ പിൻവശത്തും ഫോഗ് ലാമ്പുകളും കൂടാതെ ഡ്യുവൽ എയർബാഗ്, കർട്ടൺ എയർബാഗ്, എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷയ്ക്ക് മുൻഗണന നൽകികൊണ്ടുള്ള ഫീച്ചറുകളും മൊണ്ടേരോയെ സമ്പന്നമാക്കുന്നു.

സിബിയു വഴിയാണ് മിത്സുബിഷി മോണ്ടേരോയുടെ ഇന്ത്യയിലെത്തിച്ചത്. ഓഡി ക്യൂ7, വോൾവോ എക്സ്സി90 എന്നിവയോടായിരിക്കും ഇന്ത്യന്‍ നിരത്തുകളില്‍ മോണ്ടേരോയ്ക്ക് പൊരുതേണ്ടി വരിക. ഡിസംബർ മുതല്‍ മോണ്ടേരോയുടെ വിപണനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

