പുതിയ ഔട്ട്‌ലാന്‍ഡര്‍ എസ്‍യുവിയുടെ വില്‍പ്പന ആരംഭിച്ചു
ജാപ്പനീസ് വാഹന നിര്മ്മാതാക്കളായ മിത്സുബിഷിയുടെ പുതിയ ഔട്ട്ലാന്ഡര് എസ്യുവിയുടെ വില്പ്പന ആരംഭിച്ചു. 31.54 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈയിലെ ഷോറൂം വില. 2008ലാണ് മിത്സുബിഷി രണ്ടാം തലമുറ ഔട്ട് ലാന്ഡറിനെ ഇന്ത്യയില് അവതരിപ്പിക്കുന്നത്. 2010ല് വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡലും അവതരിപ്പിച്ചിരുന്നു. എന്നാല് വില്പ്പനയിലെ ഇടിവുമൂലം 2013 മുതല് ഇന്ത്യന് നിരത്തുകളില് നിന്നും വാഹനം അപ്രത്യക്ഷമായി. വിദേശ വിപണികളിൽ 2015 മുതൽ ലഭ്യമായ ഔട്ട്ലാൻഡർ ആണ് ഇപ്പോൾ ഇന്ത്യയിലെത്തുന്നത്. മിത്സുബിഷിയുടെ ഡയനാമിക് ഷീല്ഡ് ഡിസൈന് ഭാഷയിലുള്ള പുതിയ വാഹനം ആദ്യ വരവില് പെട്രോള് പതിപ്പില് മാത്രമാകും ലഭ്യമാവുക.
2.4 ലിറ്റര് ഫോര്സിലിണ്ടര് എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 169 bhp കരുത്തും 225 എന് എം ടോര്ക്കും ഈ എഞ്ചിന് ഉത്പാദിപ്പിക്കും. 6 സ്പീഡ് സിവിടി ഗിയര്ബോക്സാണ് ട്രാന്സ്മിഷന്. മള്ട്ടിപ്പിള് ഡ്രൈവിംഗ് മോഡുകളും വാഹനത്തിനുണ്ടാകും. പൂജ്യത്തില് നിന്ന് നൂറ് കിലോമീറ്റര് വേഗം കൈവരിക്കാന് 11.1 സെക്കന്ഡ് സമയം മതി. ബ്ലാക് പേള്, കോസ്മിക് ബ്ലൂ, ഓറിയന്റ് റെഡ്, കൂള് സില്വര്, വൈറ്റ് സോളിഡ്, വൈറ്റ് പേള്, ടൈറ്റാനിയം ഗ്രെയ് എന്നിവയാണ് ലഭ്യമായ നിറങ്ങള്.
ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്, റെയിന് സെന്സിംഗ് വൈപ്പറുകള്, എല്ഇഡി ഹെഡ്ലാമ്പുകള്, ഫോഗ് ലാമ്പുകള്, 6.1 ഇഞ്ച് ടച്ച്സ്ക്രീനോട് കൂടിയ റോക്ക്ഫോര്ഡ് ഫൊസ്ഗേറ്റ് ഓഡിയോ സിസ്റ്റം, ഡ്യൂവല് സോണ് ക്ലൈമറ്റ് കണ്ട്രോള്, കീലെസ് എന്ട്രി എന്നിവയും പ്രത്യേകതകളാണ്.
ആറ് എയര്ബാഗുകള്, എബിഎസ്, ഇബിഡി, ട്രാക്ഷന് കണ്ട്രോള്, ആക്ടിവ് സ്റ്റബിലിറ്റി കണ്ട്രോള് തുടങ്ങിയവ വാഹനത്തിന് സുരക്ഷ ഒരുക്കും. ടൊയോട്ട ഫോര്ച്യൂണറിന് വലിയ വെല്ലുവിളി ഉയര്ത്താന് ഔട്ട്ലാന്ഡറിന് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സ്കോഡ കോഡിയാക്ക്, ഏഴു സീറ്റുമായി അടുത്തു തന്നെ ഇന്ത്യയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഹോണ്ടയുടെ പുതുതലമുറ സി ആർ — വി തുടങ്ങിയവയും എതിരാളിയായിരിക്കും.
