എയര്‍ ഹോണുകള്‍ക്ക് ഇരുട്ടടി

സ്വകാര്യ ബസുകളിലെ എയര്‍ ഹോണുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌. ഭാരത്‌ പെട്രോളിയത്തിന്‍റെ സഹകരണത്തോടെ എറണാകുളം ജില്ലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

എയര്‍ ഹോണുകളുള്ള വാഹനങ്ങള്‍ കണ്ടെത്തി ഹോണ്‍ അഴിച്ചുമാറ്റുക മാത്രമാണ് മോട്ടോര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്‌ഥ ഇതുവരെ ചെയ്തരുന്നത്. വലിയ മോട്ടോര്‍ വാഹനങ്ങളുടെ ബ്രേക്കിങ്‌ സംവിധാനവുമായി ബന്ധപ്പെടുത്തിയാണ്‌ എയര്‍ ഹോണുകള്‍ ഘടിപ്പിക്കുക എന്നതിനാല്‍ ഹോണിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാക്കുക എന്നത് അസാധ്യമായിരുന്നു. അഥവാ ഹോണ്‍ നീക്കം ചെയ്താലും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് വീണ്ടും ഘടിപ്പിക്കുന്നതായിരുന്നു സ്ഥതി.

ഇതിനുള്ള പരിഹാരമായി വിദഗ്‌ധരായ മെക്കാനിക്കുകളെ ഭാരത്‌ പെട്രോളിയം മോട്ടോര്‍ വാഹനവകുപ്പിന്‌ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മെക്കാനിക്കുകളെ ഉപയോഗിച്ച് എയര്‍ ഹോണ്‍ സംവിധാനമാകെ അഴിച്ചുമാറ്റും. ഒപ്പം ബസുകളിലെ മ്യൂസിക്‌ സിസ്‌റ്റങ്ങളും അഴിച്ചുമാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.