അബുദാബിയിലെ റോഡുകളില്‍ ഏതെങ്കിലും വിധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുന്നവരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ അപകടങ്ങള്‍, ടയര്‍ പഞ്ചര്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് നിരത്തുകളില്‍ തടസ്സമുണ്ടാക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം ഗതാഗത തടസ്സമുണ്ടാക്കാതെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് അബുദബി ട്രാഫിക് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ ശെഹി അറിയിച്ചു.