Asianet News MalayalamAsianet News Malayalam

മൂന്നു കോടിയുടെ കാര്‍ സ്വന്തമാക്കി ഒരു കിടിലന്‍ ഡ്രൈവര്‍!

Narain Karthikeyans latest car
Author
First Published Feb 19, 2018, 6:29 PM IST

പോര്‍ഷെ 911 GT3 സ്വന്തമാക്കി ഇന്ത്യയിലെ ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറായ നരേന്‍ കാര്‍ത്തികേയന്‍.  മുംബൈയിലെ പോര്‍ഷെ സെന്ററില്‍ വെച്ച് പോര്‍ഷെ ഇന്ത്യ ഡയറക്ടര്‍ പവന്‍ ഷെട്ടി 911 GT 3 നരേയന് കൈമാറി. 2.31 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.

4.0 ലിറ്റര്‍ 6 സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 8250 ആര്‍പിഎമ്മില്‍ 493 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 460 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍/7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍.  3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് വാഹനം കുതിക്കും. മണിക്കൂറില്‍ 318 കിലോമീറ്ററാണ് പരമാവധി വേഗത.

Narain Karthikeyans latest car

രൂപത്തില്‍ നേരത്തെയുള്ള 911 മോഡലുമായി ചേര്‍ന്ന് നില്‍ക്കുന്ന രൂപമാണ് GT 3-ക്കുള്ളത്. സെന്‍ട്രല്‍ ലോക്കിങ് വീല്‍, എല്‍ഇഡി ഹെഡ്‌ലാംമ്പ്-ടെയില്‍ ലാംമ്പ്, മാസീവ് റിയര്‍ വിങ്ങ്, വലിയ ബോസ് ടച്ച് സ്‌ക്രീന്‍ സിസ്റ്റം-സറൗണ്ട് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. നിസാന്‍ GT-R, ഔഡി R8, മെഴ്‌സിഡീസ് ബെന്‍സ് AMG GTR എന്നിവയാണ് സ്‌പോര്‍ട്‌സ് നിരയില്‍ പോര്‍ഷെ 911 GTയുടെ പ്രധാന എതിരാളികള്‍.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് സ്‌പോര്‍ട്‌സ് കാര്‍ നിരയിലെ വമ്പനായ 911 GT 3 പോര്‍ഷെ ഇന്ത്യയിലെത്തിച്ചത്.

 

Follow Us:
Download App:
  • android
  • ios