ബിഎംഡബ്ലിയു സ്വന്തമാക്കി നീരജ് മാധവ്

ചെറിയ വേഷങ്ങളിലൂടെ വന്ന് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ യുവനടനാണ് നീരജ് മാധവ്. ദൃശ്യത്തിലെയും കുഞ്ഞിരാമായാണത്തിലെയും സപ്തമശ്രീ തസ്‌കരയിലെയും വടക്കന്‍ സെല്‍ഫിയിലെയുമൊക്കെ നീരജിന്റെ കഥാപാത്രങ്ങളെ ആരും മറക്കില്ല.

ഇപ്പോഴിതാ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ് യു വി സ്വന്താമക്കിയിരിക്കുകയാണ് നീരജ്. ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ എസ് യുവിയായ എക്‌സ് വണ്ണിന്റെ എം സ്‌പോര്‍ട്ട് സ്വന്തമാക്കിയ വിവരം നീരജ് തന്നെയാണ് ആരാധകരെ അറിയിച്ചത്. ഏകദേശം 42 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറും വില.

മണിക്കൂറില്‍ 219 കിലോമീറ്ററാണ് എം സ്‌പോര്‍ട്ടിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് വെറും 7.6 സെക്കന്‍ഡ് മതി. 1995 സിസി ട്വിന്‍പവര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 400 ആര്‍പിഎമ്മില്‍ 190 ബിഎച്ച്പി കരുത്തും 1,750 - 2,500 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.