മെഴ്‍സിഡസ് എഎംജി G63 എസ്‍യുവി ഇന്ത്യന്‍ വിപണിയിലെത്തി. 2.19 കോടി രൂപയാണ് രൂപത്തിലും ഭാവത്തിലും പരിഷ്‌കാരങ്ങള്‍ വരുത്തിയെത്തിയ പുത്തന്‍ എസ്‌യുവിയുടെ വില.  

മെഴ്‍സിഡസ് എഎംജി G63 എസ്‍യുവി ഇന്ത്യന്‍ വിപണിയിലെത്തി. 2.19 കോടി രൂപയാണ് രൂപത്തിലും ഭാവത്തിലും പരിഷ്‌കാരങ്ങള്‍ വരുത്തിയെത്തിയ പുത്തന്‍ എസ്‌യുവിയുടെ വില. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടന മാറിയത് വാഹനത്തിന് ആധുനിക പരിവേഷം നല്‍കുന്നു. ബോണറ്റില്‍ നിലയുറപ്പിച്ച ഇന്‍ഡിക്കേറ്ററുകളും വശങ്ങളിലൂടെ കടന്നുപോകുന്ന ബീഡിങ് വരകളും കാണാന്‍ പാകത്തിലുള്ള ഡോര്‍ വിജാഗിരികളാണ് മറ്റൊരു പ്രത്യേകത. കുത്തനെയുള്ള സ്ലാറ്റുകളും ട്രാപസോഡിയല്‍ ഗ്രില്‍ ശൈലിയും വാഹനത്തെ വേറിട്ടതാക്കുന്നു.

മുന്‍ തലമുറകളില്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ജറുള്ള 5.5 ലിറ്റര്‍ V8 എഞ്ചിനായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ 4.0 ലിറ്റര്‍ ബൈടര്‍ബ്ബോ V8 എഞ്ചിനാണ് പുതിയ വാഹനത്തിന്‍റെ ഹൃദയം. പരമാവധി 585 bhp കരുത്തും 850 Nm ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഒമ്പതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

21 ഇഞ്ച് ഏഴു സ്‌പോക്ക് അലോയ് വീലുകളാണ് വാഹനത്തിനു. വലതുവശം ചേര്‍ന്ന പുകക്കുഴലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സും ജി വാഗണിന്റെ ഓഫ്‌റോഡ് വേഷം പരിപൂര്‍ണ്ണമാക്കുന്നു. ഇന്‍സ്ട്രമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാവും കുടിയിരിക്കുന്ന 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇന്‍റീരിയറിലെ മുഖ്യാകര്‍ഷണം.