Asianet News MalayalamAsianet News Malayalam

കരുത്തു കൂട്ടി സ്റ്റൈലായി പുത്തന്‍ പ്ലാറ്റിനയെത്തി!

ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പിന്‍റെ വില്‍പ്പന ബജാജ് ആരംഭിച്ചു. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്.

New Bajaj Platina 110 Launched
Author
Delhi, First Published Dec 18, 2018, 2:16 PM IST

ജനപ്രിയ മോഡല്‍ പ്ലാറ്റിനയുടെ പുത്തന്‍ പതിപ്പിന്‍റെ വില്‍പ്പന ബജാജ് ആരംഭിച്ചു. ഇതുവരെ 100 സിസിയില്‍ എത്തിയിരുന്ന ഈ ബൈക്കിന്റെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസ് അടുത്തിടെയാണ് കമ്പനി അവതരിപ്പിക്കുന്നത്. 49,197 രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്സ് ഷോറൂം വില.

പഴയ രൂപത്തില്‍ നിന്ന് മൂന്ന് എംഎം നീളവും ഏഴ് എംഎം ഉയരവും പുതിയ പ്ലാറ്റിനയ്ക്ക് കൂടുതലുണ്ട്. എന്നാല്‍ ഇന്ധന ടാങ്കിന്‍റെ കപ്പാസിറ്റി 11 ലിറ്ററായി കുറച്ചു. ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്ന് പേര് നല്‍കിയിട്ടുള്ള കോംബി ബ്രേക്കിങ് സംവിധാനം, ഓപ്ഷണലായിട്ടുള്ള ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവ പ്രത്യേകതകളാണ്. 117 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 80 കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ വാഗ്ദാനം. 

മുമ്പുണ്ടായിരുന്ന 102 എയര്‍ കൂള്‍ഡ് എന്‍ജിന് പകരം 115 സിസി എന്‍ജിനാണ് പുതിയ പ്ലാറ്റിനയുടെ ഹൃദയം. 7000 ആര്‍പിഎമ്മില്‍ 8.4 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ബജാജ് ഡിസ്‌കവറിലും ഇതേ എഞ്ചിനും ഗിയര്‍ബോക്‌സാണ്. 
മുന്നില്‍ 135 എംഎം ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 110 എംഎം സ്പ്രീങ് ഓണ്‍ സ്പ്രിങ് നൈട്രക്‌സ് ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 130 എംഎം ഡ്രം ബ്രേക്കും പിന്നില്‍ 110 എംഎം ഡ്രം ബ്രേക്കുമാണുള്ളത്.  

ഹീറോ പാഷന്‍ പ്രോ 110, ഹീറോ സ്‌പ്ലെന്‍ഡര്‍, ടിവിഎസ് റേഡിയോണ്‍ എന്നിവയാണ് 110 സിസി നിരയില്‍ പ്ലാറ്റിനയുടെ എതിരാളികള്‍. 
സി ടി 100ന് പിന്‍ഗാമിയായി 2006 ഏപ്രിലാണ് പ്ലാറ്റിനയെ ബജാജ് അവതരിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുന്ന ബൈക്കുകളിലെ ഒന്നാംസ്ഥാനമാണ് പ്ലാറ്റിനയെ ജനപ്രിയമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios