മണിക്കൂറില്‍ 350 കിലോമീറ്ററാണ് ഈ തീവണ്ടിയുടെ വേഗം. അദ്ഭുതപ്പെടേണ്ട. സത്യമാണ്. ചൈനയിലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നത്. ബെയ്ജിംഗിനു ഷാങ്ഹായിക്കുമിടയിലുള്ള 1250 കിലോമീറ്റര്‍ ദൂരം വെറും നാലര മണിക്കൂര്‍ കൊണ്ട് ഈ ട്രെയിന്‍ ഓടിത്തീര്‍ക്കും.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ബുള്ളറ്റ് ട്രെയിനിന്‍റെ പേര് ഫുക്സിംഗ് എന്നാണ്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ ട്രെയിനിന് കുതിക്കാനാകുമെന്നാണ് ചൈന റെയില്‍ കോര്‍പ്പറേഷന്‍ പറയുന്നത്. കഴിഞ്ഞ മാസം ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
2008 മുതല്‍ 2011 വരെ 350 കിലോമീറ്റര്‍ വേഗതയില്‍ മറ്റൊരു ബുള്ളറ്റ് ട്രെയിന്‍ ചൈനയില്‍ സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ 2011ല്‍ നാല്‍പ്പതിലേറെപ്പേര്‍ മരിച്ച അപകടത്തെ തുടര്‍ന്ന് ഈ ട്രെയിനിന്‍റെ വേഗത 250-300 ആയി കുറച്ചിരിക്കുകയാണ്.
