വിശ്വാസികളില്‍ പലരും വാഹനപൂജ ചെയ്യുന്നവരായിരിക്കും. എന്നാല്‍ വീട്ടിലെ കുട്ടിക്ക് കളിക്കാന്‍ വാങ്ങികൊടുത്ത കളിപ്പാട്ടം അമ്പലത്തില്‍ പൂജചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്.

‘ഈശ്വരാ… ഭഗവാനേ… എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ’ എന്ന് തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. കളിപ്പാട്ട വണ്ടി പൂജചെയ്യുന്നതും കുട്ടി പ്രാര്‍ത്ഥനയോടെ പൂജാരിയുടെ അരികില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ദീപു ശശിധരന്‍ എന്നയാള്‍ കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്‍ത ഈ വീഡിയോ ഇതുവരെ ഒരന്നരലക്ഷത്തോളം ആളുകള്‍ കണ്ടു കഴിഞ്ഞു. ആയിരക്കണക്കണിക്ക് ഷെയറുകളും ലഭിച്ചു. ഈ ന്യൂ ജനറേഷന്‍ വാഹനപൂജ ഒന്നു കണ്ടു നോക്കൂ.