മോഹവിലയില്‍ പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍

First Published 9, Mar 2018, 4:44 PM IST
New Hero Super Splendor launched
Highlights
  • മോഹവിലയില്‍ പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍റെ പുത്തന്‍ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തി. ദില്ലി എക്‌സ്‌ഷോറൂം വില 57,190 രൂപയിലാണ് ബൈക്ക് എത്തുന്നത്. 124.7 സിസി നോണ്‍-സ്ലോപര്‍ എഞ്ചിനാണ് പുതിയ 125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ മുഖ്യസവിശേഷത.

പഴയ മോഡലിനെ അപേക്ഷിച്ച് 1.87 bhp കരുത്തും 0.65 Nm ടോര്‍ക്കും പുതിയ എഞ്ചിനുണ്ട്. 7,500 ആര്‍പിഎമ്മില്‍ 11.2 ബിഎച്ച‍്‍പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.

ഹീറോയുടെ i3S ടെക്‌നോളജിയും ബൈക്കിലുണ്ട്. നാലു സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 124 കിലോഗ്രാമാണ് ഭാരം. പുതിയ എഞ്ചിന് പുറമെ വീതിയേറിയ സീറ്റും സവിശേഷതയാണ്. സൈഡ് പാനലുകളും പുതുക്കി. ഒരല്‍പം കൂടി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ടെയില്‍ ലാമ്പ് സെക്ഷനില്‍ ഇന്റഗ്രേറ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റാണ് ഇടംപിടിക്കുന്നത്.

സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഓള്‍-ടൈം ഹെഡ്‌ലാമ്പ് ഓണ്‍, വീതിയേറിയ പിന്‍ ടയര്‍, ലോക്കോട് കൂടിയ സൈഡ് യൂട്ടിലിറ്റി ബോക്‌സ്, വലിയ സീറ്റ് സ്റ്റോറേജ് എന്നിവയും പുതിയ ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പ്രധാന ഫീച്ചറുകളാണ്.

യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് അവതരണവേളയില്‍ ഹീറോ വ്യക്തമാക്കി. നിലവില്‍ 50 ശതമാനത്തിലേറെയാണ് ഹീറോ മോട്ടോകോര്‍പിന്‍റെ ആഭ്യന്തര വിപണി വിഹിതം.

loader