രണ്ട് ഡോറുള്ള റേഞ്ച് റോവറുമായി ലാൻഡ് റോവർ വരുന്നതായി റിപ്പോര്‍ട്ട്. മാർച്ചിൽ ജനീവയിൽ നടക്കുന്ന മോട്ടോർ ഷോയിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന വാഹനത്തിന്‍റെ ഇന്‍റീരിയറ്‍ ചിത്രങ്ങള്‍ പുറത്തുവന്നു.
റേഞ്ച് റോവറിൻറെ 70 ആം വാർഷികാഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ 1970കളിൽ പുറത്തിറങ്ങിയ റേഞ്ച് റോവർ ബ്ലഡ്ലൈനിനെ അനുസ്മരിച്ചാണ് പുതിയ കാർ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറിന്റെ 999 യുണിറ്റുകൾ മാത്രമായിരിക്കും റേഞ്ച് റോവർ പുറത്തിറക്കുകയെന്നും ഉപഭോക്താകൾക്ക് അഭിരുചിക്ക് അനുസരിച്ച് ചില കാര്യങ്ങൾ ഡിസൈൻ ചെയ്യാനുള്ള സൗകര്യവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
