Asianet News MalayalamAsianet News Malayalam

അമ്പരപ്പിക്കുന്ന വിലയിലും മൈലേജിലും പുത്തന്‍ എര്‍ട്ടിഗ എത്തി

മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലേക്ക് ഇന്നോവ ക്രിസ്റ്റയ്ക്കും മഹീന്ദ്ര മരാസോയ്ക്കും മുഖ്യ എതിരാളിയായി പുത്തന്‍ എര്‍ട്ടിഗയെ മാരുതി സുസുക്കി അവതരിപ്പിച്ചു.  പെട്രോള്‍ മോഡലിന് 7.44 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപവരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 9.18 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം വരെയും ഡീസലിന് 8.84 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.  

New Maruti Ertiga Launched In India
Author
Mumbai, First Published Nov 22, 2018, 10:01 AM IST

New Maruti Ertiga Launched In India

മുംബൈ: മള്‍ട്ടി പര്‍പ്പസ് വാഹന വിപണിയിലേക്ക് ഇന്നോവ ക്രിസ്റ്റയ്ക്കും മഹീന്ദ്ര മരാസോയ്ക്കും മുഖ്യ എതിരാളിയായി പുത്തന്‍ എര്‍ട്ടിഗയെ മാരുതി സുസുക്കി അവതരിപ്പിച്ചു.  പെട്രോള്‍ മോഡലിന് 7.44 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപവരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 9.18 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം വരെയും ഡീസലിന് 8.84 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.  നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍.  

മില്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തുന്ന 2018 എര്‍ട്ടിഗ ആദ്യ മോഡലിനെക്കാള്‍ 13 ശതമാനം കരുത്തും 6 ശതമാനം ടോര്‍ക്കും 10 ശതമാനം ഇന്ധനക്ഷമതയും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോള്‍ മാനുവലില്‍ 19.34 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കില്‍ 18.69 കിലോമീറ്ററും ഡീസല്‍ പതിപ്പില്‍ 25.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

New Maruti Ertiga Launched In India

2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് എര്‍ട്ടിഗയുടെ പുതുതലമുറയെ അവതരിപ്പിച്ചത്. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും.  ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളാണ് പുത്തന്‍ വാഹനത്തിന്‍റെ പ്രധാന പ്രത്യേകത. നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ടാവും പുതിയ വാഹനത്തിന്. കൂടുതല്‍ സ്ഥലസൗകര്യം, വലിപ്പക്കൂടുതല്‍, ആഡംബരം, പുതിയ എന്‍ജിന്‍ എന്നിവയുടെ അകമ്പടിയോടെയാണ് വാഹനം എത്തിയിരിക്കുന്നത്.

New Maruti Ertiga Launched In India

ആദ്യ തലമുറയെക്കാള്‍ 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്‍ വീല്‍ബെയ്‌സ് 2740 എംഎം തന്നെയാണ്. കൂടുതല്‍ സ്റ്റൈലിഷാണ് ഡിസൈന്‍. പുതുമയുള്ള ഗ്രില്ലും എല്‍ഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും മുന്‍ ഭാഗത്തെ മനോഹരമാക്കുന്നു. വശങ്ങളില്‍ മസ്‌കുലറായ ഷോര്‍ഡര്‍ലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമാണ് സി പില്ലറുകള്‍. പുതിയ ടെയില്‍ ലാംപ് വാഹനത്തിന് കൂടുതല്‍ വലുപ്പം സമ്മാനിക്കുന്നു. ഇന്നോവ ക്രിസ്റ്റയുടെ ഭാവങ്ങള്‍ വാഹനത്തിനുണ്ട്. ഹെഡ്‌ലാമ്പുകളും ത്രികോണാകൃതിയുള്ള ടെയില്‍ലാമ്പും ഇന്നോവ ക്രിസ്റ്റയെ ഓര്‍മ്മിപ്പിക്കുന്നു. വിന്‍ഡ് സ്‌ക്രീനിന്റെ വശങ്ങളില്‍ നിന്ന് തുടങ്ങി എല്‍ ഷേപ്പിലാണ് ടെയ്ല്‍ ലാമ്പുകള്‍. ചില്ലിലേക്ക് കയറ്റിയുള്ള ടെയ്ല്‍ ലാമ്പുകള്‍ മാരുതിയുടെ പുതുമയാണ്. പിന്നിലെ ചില്ല് പരന്നാണിരിക്കുന്നത്.  ഒഴുകിയിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. 15 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തിന് കൂടുതല്‍ എടുപ്പ് തോന്നിക്കുന്നുണ്ട്.  

New Maruti Ertiga Launched In India

അടുത്തിടെ അവതരിപ്പിച്ച സിയാസ് ഫെയ്‌സ്‌ ലിഫ്റ്റിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ എര്‍ട്ടിഗയ്ക്കും. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ഈ എഞ്ചിന് പരമാവധി 104 bhp കരുത്തും 138 Nm ടോര്‍ഖും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.  ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

ബീജ് നിറത്തില്‍ മനോഹരമാണ് പുതിയ വാഹനത്തിന്‍റെ ഇന്‍റീരിയര്‍. സ്വിഫ്റ്റിലും ഡിസയറിലുമുള്ള അതേ ഡാഷ്ബോര്‍ഡ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതു പോലെ ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ്. ഡാഷ് ബോര്‍ഡില്‍ പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെ അകത്തളത്തിലെ പ്രത്യേകതകള്‍ നീളുന്നു.

New Maruti Ertiga Launched In India

പേള്‍ മെറ്റാലിക് ഓബം റെഡ്, മെറ്റാലിക് മാഗ്മ ഗ്രെയ്, പേള്‍ മെറ്റാലിക് ഓക്സ്ഫഡ് ബ്ലു, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങളില്‍ വാഹനം തിരഞ്ഞെടുക്കാം. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഇരട്ട എയര്‍ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്ലാ മോഡലുകളിലുമുണ്ടാവും. ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയും സുരക്ഷയുടെ ഭാഗമായിട്ടുണ്ട്. 

New Maruti Ertiga Launched In India

Follow Us:
Download App:
  • android
  • ios