ഗംഭീര കുതിപ്പുമായി മാരുതി സുസുക്കിയുടെ പുത്തന്‍ സ്വിഫ്റ്റ് പ്രീമിയം ബലെനോയെ പിന്തള്ളി മുന്നേറുന്നു
തുടക്കത്തില് തന്നെ ഗംഭീര കുതിപ്പുമായി വാഹനവിപണിയെ അമ്പരപ്പിച്ച് മാരുതി സുസുക്കിയുടെ പുത്തന് സ്വിഫ്റ്റ്. ബി സെഗ്മന്റ് ഹാച്ച്ബാക്ക് വിഭാഗത്തില് പ്രീമിയം ബലെനോയെ പിന്തള്ളി മുന്നേറുകയാണ് പുതുതലമുറ സ്വിഫ്റ്റെന്നാണ് വാര്ത്തകള്.
ഫെബ്രുവരയില് നടന്ന ദില്ലി ഓട്ടോ ഷോയിലാണ് സ്വിഫ്റ്റ് അവതരിക്കുന്നത്. ആദ്യ മാസം തന്നെ 17,291 യൂണിറ്റുകളുടെ വില്പന നേടി സ്വിഫ്റ്റ് വിപണിയെ അമ്പരപ്പിക്കുന്നു. അവതരിച്ച് ഒരു മാസം പിന്നിടും മുമ്പെ 75,000 ബുക്കിംഗ് നേട്ടം സ്വിഫ്റ്റ് കൈയ്യടക്കി കഴിഞ്ഞു. 15,807 ബലെനോകളെയാണ് ഫെബ്രുവരയില് മാരുതി വിറ്റത്. ഗുജറാത്തിലെ ഹന്സാല്പുര് പ്ലാന്റില് നിന്നുമാണ് മാരുതി സ്വിഫ്റ്റുകള് ഉല്പ്പാദിപ്പിക്കുന്നത്.
നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ 7.29 ലക്ഷം രൂപ വരെയും ഡീസൽ മോഡലിന് 5.99 ലക്ഷം മുതൽ 8.29 ലക്ഷം രൂപ വരെയുമാണ് വില. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.
