ഹ്യൂണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സാൻട്രോ പുതിയ ലുക്കിൽ തിരിച്ചുവരുന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നതാണ്. ഇപ്പോഴിതാ, പുതിയ സാൻട്രോയുടെ ചിത്രം പുറത്തുവന്നിരിക്കുന്നു. കാഴ്‌ചയിൽ പഴയ സാൻട്രോയിൽനിന്ന് തികിച്ചും വ്യത്യസ്‌തമായ ഡിസൈനാണ് പുതിയ മോഡലിനുള്ളത്. കെട്ടിലും മട്ടിലും പ്രവർത്തക്ഷമതയിലുമെല്ലാം തികച്ചും പുതിയ സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. 2018 പകുതിയോടെയാണ് സാൻട്രോ വിപണിയിലെത്തുന്നത്. 2018 ഓട്ടോ എക്‌സ്‌പോയിലൂടെ ആദ്യമായി പുറംലോകം കാണുന്ന പുതിയ സാൻട്രോയ്‌ക്ക് വിപണിയിലെ എതിരാളികൾ ചില്ലറക്കാരല്ല. മാരുതി സുസുകി സെലെറോ, റെനോ ക്വിഡ്, ടാറ്റ ടിയാഗോ എന്നീ മോഡലുകളോടാണ് പുതിയ സാൻട്രോയ്ക്ക് മൽസരിക്കേണ്ടത്.

റഷ് ലൈൻ പുറത്തുവിട്ട പുതിയ സാൻട്രോയുടെ ചിത്രം