Asianet News MalayalamAsianet News Malayalam

കാത്തിരിപ്പിനൊടുവില്‍ പുത്തന്‍ സാന്‍ട്രോ അടുത്തമാസം

ഇപ്പോള്‍ സാന്‍ട്രോ തിരിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി അതു തന്നെയാണ് വാഹന ലോകത്തെ സജീവ ചര്‍ച്ചയും

New Santro will launch october 23
Author
Trivandrum, First Published Sep 1, 2018, 7:42 PM IST

ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച വാഹനമായിരുന്നു ഹ്യുണ്ടായിയുടെ സാന്‍ട്രോ. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനം. 1998-ല്‍ ടോള്‍ ബോയ് ഡിസൈനില്‍ ഇന്ത്യയിലെത്തിയ സാന്‍ട്രോ പെട്ടെന്നാണ് നിരത്തുകള്‍ കീഴടക്കിയത്. എന്നാല്‍ അതേ വേഗതയിലായിരുന്നു സാന്‍ട്രോയുടെ മടക്കവും. ഇപ്പോള്‍ സാന്‍ട്രോ തിരിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി അതു തന്നെയാണ് വാഹന ലോകത്തെ സജീവ ചര്‍ച്ചയും. പുതിയ വാഹനത്തിന്‍റെ അവതരണം ഒക്ടോബര്‍ 23ന് നടന്നേക്കുമെന്നാണ് പുതിയ വാര്‍ത്ത.

എഎച്ച്ടു എന്ന കോഡ് നാമത്തില്‍ ഒരുങ്ങുന്ന പുതിയ കാറിന്‍റെ പേര് ഇതു വരെ പുറത്തുവിട്ടിട്ടില്ല. കാറിന്റെ നാമകരണം ഒക്ടോബർ നാലിനു നടന്നേക്കും. മത്സരത്തിലൂടെ പേര് കണ്ടെത്തുക. സാൻട്രോ എന്ന പേരു തന്നെ തിരിച്ചെത്തിക്കാൻ ഹ്യുണ്ടേയ് മോട്ടോറിന് പദ്ധതിയുണ്ടെന്നും എന്നാൽ മറ്റൊരു പേരിന്റെ തുടർച്ചായിട്ടാവും ഈ പേര്‍ ഉപയോഗിക്കുകയെന്നാണു സൂചന. മാരുതി സുസുക്കി സെൻ എസ്റ്റിലോ എന്ന മോഡലിലൂടെ ‘സെൻ’ എന്ന പേരു മടക്കിക്കൊണ്ടു വന്നത് ഹ്യുണ്ടായിയും മാതൃകയാക്കിയേക്കുമെന്നാണ് കരുതുന്നത്.

ഇയോണിനു പകരക്കാരനായാണു പുതിയ സാൻട്രോ അവതരിക്കുക. പഴയ സാൻട്രോയെ പോലെ ഉയർന്ന മേൽക്കൂരയുള്ള ടോൾ ബോയ് രൂപകൽപ്പനയാവും ഈ കാറിനും. സാൻട്രോ സിങ്ങിലുണ്ടായിരുന്ന 1.1 ലീറ്റർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാവും കാറിന്‍റെ ഹൃദയം. 

Follow Us:
Download App:
  • android
  • ios