Asianet News MalayalamAsianet News Malayalam

ജിംനിയെ അടിസ്ഥാനമാക്കി പുത്തന്‍ പിക്കപ്പുമായി സുസുക്കി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ ഇന്ത്യന്‍ പങ്കാളികളുമായി സുസുക്കിയുടെ മിനി എസ്.യു.വി ജിംനിയുടെ പുതുതലമുറ അടുത്തിടെയാണ് അവതരിപ്പിക്കപ്പെട്ടത്.  ഇതിന് പിന്നാലെ ജിംനിയെ അടിസ്ഥാനമാക്കി ഒരു പിക്കപ്പ് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി.  ജിംനിയുടെ സിയേറ മോഡലിനെ അടസ്ഥാനമാക്കിയാണ് പുതിയ പിക്കപ്പിന്‍റെ നിര്‍മ്മാണം.

New Suzuki Jimny based pickup
Author
Tokyo, First Published Dec 28, 2018, 6:56 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ ഇന്ത്യന്‍ പങ്കാളികളുമായി സുസുക്കിയുടെ മിനി എസ്.യു.വി ജിംനിയുടെ പുതുതലമുറ അടുത്തിടെയാണ് അവതരിപ്പിക്കപ്പെട്ടത്.  ഇതിന് പിന്നാലെ ജിംനിയെ അടിസ്ഥാനമാക്കി ഒരു പിക്കപ്പ് മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി.  ജിംനിയുടെ സിയേറ മോഡലിനെ അടസ്ഥാനമാക്കിയാണ് പുതിയ പിക്കപ്പിന്‍റെ നിര്‍മ്മാണം.

ടോക്യോ ഓട്ടോ സലൂണിലാണ് ജിംനി പിക്കപ്പ് കണ്‍സെപ്റ്റ് ആദ്യമായി പ്രദര്‍ശിപ്പിക്കുക. ഇതിന് മുന്നോടിയായി ജിംനി പിക്കപ്പിന്റെ ആദ്യ ചിത്രവും കമ്പനി പുറത്തുവിട്ടു. 2019 ജനുവരി 11 മുതല്‍ 13 വരെയാണ് ഓട്ടോ സലൂണ്‍. ഓഫ് വൈറ്റ് റൂഫിനൊപ്പം ഗോള്‍ഡ് നിറത്തിലുള്ള ബോഡിയാണ് വാഹനത്തിന്. 

ഫ്രണ്ട് ബംമ്പറിലെ കെട്ടിവലിക്കാനുള്ള രണ്ട് ഹുക്കുകള്‍, റെട്രോ സ്‌റ്റൈലിലുള്ള വീലുകള്‍, പുതിയ സ്‌കിഡ് പ്ലേറ്റ്, റാക്കിലെ ഓഫ് റോഡ് ലൈറ്റ്, വശങ്ങളിലെ വുഡ് പാനല്‍, ഉയര്‍ന്ന ബോണറ്റ്‌ എന്നിവ വാഹനത്തെ വേറിട്ടതാക്കുന്നു. വാഹനത്തിന്റെ ഇന്റീരിയര്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. 

സാധാരണ ജിംനിയുടെ അതേ എന്‍ജിനായിരിക്കും പിക്കപ്പ് മോഡലും പിന്തുടരുക. 102 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിയിലുള്ളത്. ഈ പിക്കപ്പ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറക്കുന്ന കാര്യം കമ്പനി ഉടന്‍ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാല്‍പ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറ മോഡലാണ് അടുത്തിടെ സുസുക്കി അവതരിപ്പിച്ചത്. ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സി എന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്. 1981 ല്‍ രണ്ടാം തലമുറയും 1998 ല്‍ മൂന്നാം തലമുറയും വന്നു.

അന്നു മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയില്‍ തുടരുകയാണ് ജിംനി. എന്നാല്‍ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായാട്ടാണ് പുറത്തിറങ്ങിയത്. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കിയിരിക്കുന്ന ജിംനി അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios