Asianet News MalayalamAsianet News Malayalam

ഗുജറാത്തിലെ പുതിയ സുസുക്കി പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങി

സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (എസ്എംജി) ഗുജറാത്തിലെ പുതിയ പ്ലാന്റില്‍ നിര്‍മ്മാണം തുടങ്ങി. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എസ്എംജിയുടെ രണ്ടാമത്തെ പ്ലാന്‍റില്‍ നിര്‍മ്മാണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

New Suzuki Plant In Gujarat
Author
Gujarat, First Published Jan 25, 2019, 6:44 PM IST

സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (എസ്എംജി) ഗുജറാത്തിലെ പുതിയ പ്ലാന്റില്‍ നിര്‍മ്മാണം തുടങ്ങി. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എസ്എംജിയുടെ രണ്ടാമത്തെ പ്ലാന്‍റില്‍ നിര്‍മ്മാണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക് സ്വിഫ്റ്റാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 

സുസുക്കി 2014ലാണ് ഗുജറാത്തില്‍ നിര്‍മ്മാണയൂണിറ്റുകള്‍ ആരംഭിക്കുന്നത്. ആദ്യ യൂണിറ്റിന്റെ നിര്‍മ്മാണം 2017 ഫെബ്രുവരിയിലാണ് പൂര്‍ത്തിയാകുന്നത്. രണ്ടാമത്തെ യൂണിറ്റിന്റെയും പവര്‍ട്രെയിന്‍ പ്ലാന്റിന്റെയും നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

പുതിയ പ്ലാന്റിന്റെ ഉല്‍പാദകശേഷി രണ്ടരലക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പ്ലാന്റിന്റെ ഉല്‍പാദക ശേഷി കൂടി കണക്കിലെടുത്താല്‍ ഗുജറാത്തില്‍ സുസുക്കി മോട്ടോറിന് മാത്രം പ്രതിവര്‍ഷം അഞ്ച് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാനാകും. 

Follow Us:
Download App:
  • android
  • ios