മുംബൈ: ടാറ്റയുടെ ഹാച്ച് ബാക്ക് വിഭാഗത്തിലെ ജനപ്രിയ മോഡലായ ടിയാഗോയുടെ പരിഷ്കരിച്ച പതിപ്പ് എക്സ് ഇസഡ് പ്ലസ് (XZ+)വിപണിയിലെത്തി. കൂടുതൽ യുവത്വം തുടിക്കുന്ന ആകർഷകമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുമായാണ് പുതിയ മോഡലിന്റെ വരവ്. പുതിയ സ്റ്റൈലുകള്‍ കൂട്ടിച്ചേർക്കുന്നതിലൂടെ ടിയാഗോയെ സെഗ്മെന്റിൽ പകരം വെക്കാനില്ലാത്ത ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനാണ്  ലക്ഷ്യമിടുന്നതെന്ന് ടാറ്റ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

ഇമ്പാക്ട്  ഡിസൈനിൽ, ആകർഷകവും നൂതനമായ, സവിശേഷതകൾ  ലോഡുചെയ്ത ടാറ്റയുടെ  ആദ്യ ഉൽപ്പന്നമായ ടിയാഗോ 2016 ൽ  അവതരിപ്പിച്ചതെന്നും 2017ൽ  18 അവാർഡുകൽ നേടിക്കൊണ്ട് വർഷത്തെ ഏറ്റവും മികച്ച കാറായി ടിയാഗോ മാറിയെന്നും ടാറ്റ പാസഞ്ചർ യൂണിറ്റ്, സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം വൈസ് പ്രസിഡന്റ് എസ്‌ എൻ ബർമൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിപണിയിൽ വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് വിഭാഗത്തിലെ ഉന്നത ശ്രേണിയിൽ ടിയാഗോ എക്സ് ഇസഡ് എന്ന പുതിയ പുതിയ ഉൽപ്പന്ന നിര തന്നെ  അവതരിപ്പിക്കുകയാണെന്നും സെഗ്മെന്റിൽ നിന്നുള്ള മികച്ച സവിശേഷതകളും, പുത്തൻ സ്റ്റൈലും  വാഗ്ദാനം ചെയ്യുന്നതിലൂടെ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് എക്സ് ഇസഡ് പ്ലസ് ഏറെ പ്രിയപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഗ്ലോസി ബ്ലാക്ക് റൂഫും, സ്‌പോയ്‌ലറുമാണ് ഡ്യൂവൽ ടോൺ മോഡലിൽ അടങ്ങിയിരിക്കുന്നത്.  15ഇഞ്ച് ഡ്യൂവൽ ടോൺ അലോയ് വീലുകൾ പെട്രോൾ പതിപ്പിൽ ലഭ്യമാണ്. ക്രോം അക്‌സെന്റ് ടാലിഗേറ്റ് എന്നിവയും ഇന്ഫോടെയ്ന്മെന്റ് സംവിധാനത്തിൽ  7ഇഞ്ച് ഹർമൻ ടച്ച് സ്ക്രീൻ സിസ്റ്റം,  ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി,  വോയിസ് കമാൻഡ് റെക്കഗ്നിഷൻ,  ഇൻകമിങ് എസ് എം എസ്‌ നോട്ടിഫിക്കേഷൻ,  ഡിജിറ്റൽ കണ്ട്രോൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു. മാത്രമല്ല ഓട്ടോമാറ്റിക് ടെമ്പറേച്ചർ കണ്ട്രോൾ സ്മോക്ഡ് ബ്ലാക്ക് ബെസലോടുകൂടിയ പ്രൊജക്ടർ ഹെഡ് ലാംപ്, ഇലക്ട്രിക്കലി ഫോൾഡിങ് റിവർവ്യൂ മിററുകൾ എന്നീ സവിശേഷതകളും പുതിയ വേരിയന്റിൽ ലഭ്യമാകും. 

ഫൈവ് സ്‌പീഡ്‌ മാന്വൽ ട്രാൻസ്മിഷനോടുകൂടിയ 1.2ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിൻ,  1.05ലിറ്റർ റെവോടോർക്  ഡീസൽ എൻജിൻ എന്നീ വിഭാഗങ്ങളിൽ വാഹനം ലഭ്യമാകും. കാന്യൻ ഓറഞ്ച്,  ഓഷ്യൻ ബ്ലൂ എന്നീ രണ്ട് ആകർഷകമായ വർണ്ണങ്ങളിൽ  സിംഗിൾ അല്ലെങ്കിൽ ഡ്യൂവൽ ടോൺ നിറങ്ങളിലുള്ള എക്സ്റ്റീരിയറോടുകൂടിയായാകും  പുതിയ മോഡലായ എക്സ് ഇസഡ് പ്ലസ് നിരത്തിലെത്തുക. ഡിസംബർ 12മുതൽ രാജ്യത്തുടനീളമുള്ള ടാറ്റയുടെ അംഗീകൃത ഡീലർഷിപ്പുകൾ വഴി പുതിയ പതിപ്പിന്റെ വിൽപ്പന ആരംഭിക്കും.

സിംഗിൾ ടോൺ പെട്രോൾ ടിയാഗോ എക്സ് ഇസഡ്+ ന്റെ ഡൽഹി എക്‌ഷോറൂം വില  5.57 ലക്ഷം രൂപയും, ഡ്യൂവൽ ടോൺ പെട്രോൾ മോഡലിന്റെ വില 5.64 ലക്ഷം രൂപയുമാണ്. ഡീസൽ മോഡലുകള്‍ക്ക് യഥാക്രമം 6.31ലക്ഷം(സിംഗിൾ ടോൺ), 6.38ലക്ഷം (ഡ്യൂവൽ ടോൺ) എന്നിങ്ങനെയുമാണ് വില.