പ്രീമയം ലുക്കുള്ള വാഹനം പുതിയ ഹെഡ്‌ലാമ്പ്, സ്‌കള്‍പേറ്റഡ് ഫ്രണ്ട് ബംബര്‍, ഷാര്‍പ്പ് ലുക്കിങ് എല്‍.ഇ.ഡി ടെയില്‍ ലാമ്പ് തുടങ്ങിയ പ്രത്യകതകളുമായാണ് പുറത്തിറങ്ങുന്നത്.

1.8 ലിറ്ററിെന്റ 4 സിലിണ്ടര്‍ വി.വി.ടി.ഐ പെട്രോള്‍ എഞ്ചിന്‍ കാറിന് കരുത്ത് പകരും. ഇതിനൊപ്പം ഇലക്ട്രിക് മോട്ടോറുമുണ്ട്. പെട്രോള്‍ എഞ്ചിന്‍ 97bhp പവറും ഇലക്ട്രിക് മോട്ടോര്‍ 71bhp പവറും നല്‍കും.

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ പുതിയ പ്രയസില്‍ 18 ശതമാനം വര്‍ദ്ധനവാണ് ടൊയോട്ട അവകാശപ്പെടുന്നത്. മുന്‍പുണ്ടായിരുന്ന ബാറ്ററിയേക്കാളും കൂടുതല്‍ ഈട് നില്‍ക്കുന്നതും, പെട്ടെന്ന് ചാര്‍ജാവുന്നതുമായ നിക്കല്‍ മെറ്റല്‍ ഹെബ്രിഡ് ബാറ്ററിയാണ് പുതിയ പ്രയസിന്.