കന്നഡ നടൻ നിഖിൽ കുമാരസ്വാമിക്ക് ആധുനിക സജ്ജീകരണങ്ങളോടെ സഞ്ചരിക്കുന്ന ജിം
കന്നഡ നടൻ നിഖിൽ കുമാരസ്വാമിക്കു വേണ്ടി ആധുനിക സജ്ജീകരണങ്ങളോടെ സഞ്ചരിക്കുന്ന ജിം. കോതമംഗലത്താണ് പുതിയ ജിമ്മിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൊബീൽ ജിംനേഷ്യം കൂടാതെ കിടപ്പുമുറിയും അടുക്കളയും മേക്കപ് മുറിയും ഉള്‍പ്പെടെയുള്ള മറ്റൊരു കാരവനും ഈ നടനു വേണ്ടി ഇവിടെ നിർമിക്കുന്നുണ്ടെന്നും ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള രണ്ടു വാഹനങ്ങൾക്കുമായി കോടികളാണ് ചെലവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഷൂട്ടിംഗുകള്‍ക്കായി നഗരംവിട്ടു ദൂരസ്ഥലങ്ങളിൽ പോകേണ്ടിവരുമ്പോൾ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്.
