ഉത്സവ കാലത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

ഉത്സവ കാലത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. നാല് കോടി രൂപയുടെ ക്യാഷ് ബാക്ക് ഉള്‍പ്പെടെ നിസാന്‍-ഡാറ്റ്സണ്‍ കാറുകള്‍ക്കായി നിരവധി ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

നിസാന്‍ മോഡലുകള്‍ക്ക് ക്യാഷ് ബാക്കിന് പുറമെ, എക്സ്ചേഞ്ച് ബോണസ്, ഗോള്‍ഡ് കോയിന്‍, ഒരു രൂപക്ക് ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ്, റെഡി ഗോ മോഡലുകള്‍ക്ക് 52,000 രൂപയുടെ ആനുകൂല്യങ്ങള്‍ക്ക് പുറമെ, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും. .ഈ മാസം ഒമ്പത് വരെയാണ് ഓഫറുകള്‍.