Asianet News MalayalamAsianet News Malayalam

എതിരാളികള്‍ വിറയ്ക്കും; വരുന്നൂ നിസാന്‍ പാത്ത് ഫൈന്‍ഡര്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ അടുത്തിടെയാണ് കിക്‌സ് കോംപ്കാട് എസ്‍യുവിയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ കിക്സിനു പിന്നാലെ വിദേശ രാജ്യങ്ങളിലിറക്കിയ പാത്ത്‌ഫൈന്‍ഡര്‍ എസ്‍യുവി ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നാണ് പുതിയ വാര്‍ത്തകള്‍. 
 

Nissan Pathfinder To Launch In India
Author
Mumbai, First Published Oct 24, 2018, 7:08 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ അടുത്തിടെയാണ് കിക്‌സ് കോംപ്കാട് എസ്‍യുവിയെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ കിക്സിനു പിന്നാലെ വിദേശ രാജ്യങ്ങളിലിറക്കിയ പാത്ത്‌ഫൈന്‍ഡര്‍ എസ്‍യുവി ഇന്ത്യയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നാണ് പുതിയ വാര്‍ത്തകള്‍. 

വിദേശ രാജ്യങ്ങളില്‍ നിരത്തു കീഴടക്കിയിട്ടുള്ള വാഹനമാണ് നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍.  ഓഫ് റോഡ് യാത്രകള്‍ക്ക് ഇണങ്ങുന്ന രീതിയിലാണ് പാത്ത്‌ ഫൈന്‍ഡറിന്‍റെ രൂപകല്‍പ്പന.  ഉയര്‍ന്ന മുന്‍ഭാഗവും ഉയര്‍ന്ന ബമ്പറുമൊക്കെയുള്ള വാഹനത്തിനു ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസറുമായി ഏറെ സാമ്യമുണ്ട്. 3.5 ലിറ്റര്‍ വി-6 എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 248 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, ഇസുസു എംയു-എക്‌സ് എന്നിവയാണ് പാത്ത് ഫൈന്‍ഡറിന്റെ എതിരാളികള്‍. പാത്ത് ഫെന്‍ഡറിന് പിന്നാലെ നിസാന്‍ പട്രോള്‍, പുതുതലമുറ എക്‌സ്‌ട്രെയില്‍ തുടങ്ങിയ വാഹനങ്ങളും ഇന്ത്യയിലെത്തിക്കാനൊരുങ്ങുകയാണ് നിസാനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രീമിയം കാറുകളും ബൈക്കുകളും ഇലക്ട്രിക് വാഹനങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ വിദേശ വാഹനനിര്‍മാതാക്കള്‍ തയാറെടുക്കുന്നത്.  പുതിയ നടപടികളെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ടെസ്റ്റിങ് ഏജന്‍സികളുടെ സര്‍ട്ടിഫിക്ക് ലഭിച്ചിട്ടുള്ള വിദേശ വാഹനങ്ങള്‍ കുറഞ്ഞ തുക തീരുവ ഇടാക്കി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. പ്രതിവര്‍ഷം 2500 യൂണിറ്റ് വരെയാണ് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios