Asianet News MalayalamAsianet News Malayalam

ഇടി പരീക്ഷയില്‍ മിന്നുന്ന പ്രകടനവുമായി നിസാന്‍ ടെറ

എ എസ് ഇ എ എന്‍ റീജിണല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി സുരക്ഷ ഉറപ്പാക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍റെ പുറത്തിറങ്ങാനൊരുങ്ങുന്ന എസ്‌യുവി ടെറ. 

Nissan Terra awarded five stars by ASEAN NCAP
Author
Mumbai, First Published Dec 6, 2018, 10:37 PM IST

എ എസ് ഇ എ എന്‍ റീജിണല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നേടി സുരക്ഷ ഉറപ്പാക്കി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍റെ പുറത്തിറങ്ങാനൊരുങ്ങുന്ന എസ്‌യുവി ടെറ. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 36-ല്‍ 32.18 പോയിന്‍റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 40.74 പോയിന്‍റുമാണ് നേടിയത്.  മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫ്രെണ്ട് ഇംപാക്ട് ടെസ്റ്റില്‍ 16-ല്‍ 16 പോയിന്‍റും സൈഡ് ഇംപാക്ടില്‍ 4-ല്‍ 3.33 പോയിന്റുമാണ് ടെറ കരസ്ഥമാക്കിയത്. കുട്ടികളുടെ സുരക്ഷയില്‍ ഫ്രെണ്ട് ഇംപാക്ടില്‍ 8-ല്‍ എട്ട് പോയിന്റും സൈഡ് ഇംപാക്ടില്‍ 13-ല്‍ 9.74 പോയിന്റുമാണ് ടെറ സ്വന്തമാക്കിയിട്ടുള്ളത്. 

2.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ടെറയുടെ ഹൃദയം. 188 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ടു വീല്‍, ഫോര്‍ വീല്‍ മോഡുകളില്‍ ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിലും ടെറ എത്തും. 

നിസാന്റെ നവാര പിക്ക്അപ്പിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ടെറയുടെയും നിര്‍മ്മാണം. ആദ്യഘട്ടത്തില്‍ ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മ്യാന്‍മാര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലാണ് ടെറ വില്‍പ്പനയ്‌ക്കെത്തുന്നത്. 

Follow Us:
Download App:
  • android
  • ios