ഓലയും ഗൂഗിളുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. അന്തര്‍നഗര യാത്രയ്ക്കു സഹായിക്കുന്ന സ്മാര്‍ട്ട് മൊബൈല്‍ സൊലൂഷനായ ഓല ഔട്ട്‌സ്റ്റേഷന്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മുംബൈ, ബംഗളുരു, ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങി 23 നഗരങ്ങളില്‍ നിന്ന് 215 വണ്‍വേ റൂട്ടുകളിലേക്ക് ബുക്കിംങ് നടത്താം.
പുതിയ സംവിധാനം അനുസരിച്ചു ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കു യാത്ര ചെയ്യുന്നയാള്‍ മൊബൈല്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോള്‍ ഓല ഔട്ട്‌സ്റ്റേഷന്‍ ആപ്പിലേക്ക് ഡയറക്ട് ചെയ്യപ്പെടും.
ഒരിക്കല്‍ ഗൂഗിള്‍ മാപ്പില്‍ ലക്ഷ്യം ടൈപ്പു ചെയ്താല്‍ യാത്രക്കാരന് ഓലയിലെ കമ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് യാത്രക്കാരനെ നേരെ ഓലയുടെ ബുക്കിംങ് സ്‌ക്രീനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശേഷം യാത്രക്കാരന് ബുക്കിംങ് നടത്താം.
