കത്തിയമരുന്ന കാര്‍ ഡ്രൈവറെ വലിച്ചുയര്‍ത്തി വയോധികന്‍

കത്തിയമരുന്ന വാഹനത്തിൽ നിന്നും ഡ്രൈവറെ അതിസാഹസികമായി രക്ഷിക്കുന്ന ഒരു വയോധികന്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഒരു വീഡിയോയാണിത്.

ജോസ് മാര്‍ട്ടിന്‍സ് എന്ന അമ്പത്തേഴുകാരനാണ് ആ വയോധികന്‍. കഴിഞ്ഞ മാർച്ച് 31 ന് അമേരിക്കയിലെ ഒറോറയിലാണ് അപകടം. തീപിടിച്ച് ആളിക്കത്തുന്ന വാഹനത്തിന്റെ അകത്തുനിന്നും ജോസ് തന്റെ ജീവൻ പണയം വെച്ച് ഡ്രൈവറെ വലിച്ചു പുറത്തിടുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന്റെ ഡാഷ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പൊലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

അപകടം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്ന ജോസ് മാർട്ടിൻസ് അപകടം നടന്നയുടൻ ഓടിയെത്തുകയായിരുന്നു. ഡെവിൻ ജോൺസൺ എന്ന മറ്റൊരു യുവാവും ജോസിനെ സഹായിക്കാനെത്തി എന്ന് പൊലീസ് വ്യക്തമാക്കി. എന്തായാലും ജോസിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.