പുതിയ രൂപത്തില്‍ വിറ്റത് പഴയ നെക്‌സോണ്‍ ഉപഭോക്താവിനോട് ടാറ്റ ചെയ്തത്!
ഡീലര്ഷിപ്പില് നിന്നും പുതിയ ടാറ്റ നെക്സോണ് വാങ്ങി വീട്ടിലെത്തിയ ഹരിയാനക്കാരന് ഹരേന്ദര് ഭരദ്വാജ് വീട്ടിലെത്തി വാഹനം പരിശോധിക്കുമ്പോള് ഞെട്ടിപ്പോയി. കഷ്ടപ്പെട്ടു വാങ്ങിയ കാര് തുടച്ചു വൃത്തിയാക്കവെ ചിലഭാഗങ്ങളിലുള്ള നിറവ്യത്യാസം ഒന്നമര്ത്തി തുടച്ചപ്പോള് പെയിന്റ് ഇളകി വന്നു. ഇടതു ക്വാര്ട്ടര് പാനലില് രണ്ടാമത് പെയിന്റ് ചെയ്തതിന്റെ അടയാളങ്ങള്.
ആരോ ഉപയോഗിച്ചു കേടാക്കിയ നെക്സോണാണ് ഡീലര്ഷിപ്പ് തനിക്കു വിറ്റതെന്ന് ഉറപ്പിച്ച ഹരീഷ് തുടര്ന്നു നടത്തിയ പരിശോധനകളിലും നടുങ്ങി. സീലറിലും പുത്തന് പെയിന്റടിച്ചിരിക്കുന്നു. പിറകിലെ ഡോറിലെ വിള്ളലും ബമ്പറിന്റെ ചെരിവും കൂടി കണ്ടതോടെ ഹരീഷ് പ്രശ്നങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്ത് ടാറ്റയ്ക്ക് അയച്ചു കൊടുത്തു. തുടര്ന്ന് നിര്മ്മാതാക്കള് സ്വീകരിച്ച നടപടികളാണ് എടുത്തു പറയേണ്ടത്. ഹരേന്ദറിനോട് ക്ഷമ ചോദിച്ച ടാറ്റ മോട്ടോഴ്സ് കേടുപാടുള്ള നെക്സോണിന് പകരം പുതുപുത്തന് നെക്സോണിനെ മാറ്റി നല്കുകയും ചെയ്തു.
