യാത്രക്കാർ വിമാനത്തിൽ നിന്നും ചാടി സംഭവം അമേരിക്കയില്‍

പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് ചെയ്ത യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തേക്കു ചാടുന്ന വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ഡാലസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അടിയന്തിരമായി നിലത്തിറക്കിയ സൗത്ത് വെസ്റ്റ് എയർ‌ലൈൻസിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ക്യാബിനുള്ളിൽ പുക പടർന്നതിനെ തുടര്‍ന്നായിരുന്നു വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയെങ്കിലും പരിഭ്രാന്തരായ യാത്രക്കാരിൽ ചിലർ ചിറകിൽ നിന്ന് താഴേയ്ക്ക് ചാടുന്ന വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിമാനത്തിലെ ജീവനക്കാർ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…